അമീർ കിരീടാവകാശിയെ സ്വീകരിച്ചു
text_fieldsകുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കിരീടാവകാശിയും ആക്ടിങ് അമീറുമായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും കൂടിക്കാഴ്ച നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കിരീടാവകാശിയും ആക്ടിങ് അമീറുമായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ സ്വീകരിച്ചു. അമീറിെൻറ ആരോഗ്യ സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കിടെയാണ് യമാമ പാലസിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ കുവൈത്ത് വാർത്ത ഏജൻസി പുറത്തുവിട്ടത്. ആരോഗ്യകാരണങ്ങളാൽ ഭരണഘടനാപരമായ അമീരി ഉത്തരവാദിത്തങ്ങൾ താൽക്കാലികമായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹിനെ ഏൽപിച്ചിരിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

