Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗദി രാജാവിന്​...

സൗദി രാജാവിന്​ കുവൈത്ത്​ അമീർ കത്തയച്ചു

text_fields
bookmark_border
സൗദി രാജാവിന്​ കുവൈത്ത്​ അമീർ കത്തയച്ചു
cancel
camera_alt

 കുവൈത്ത്​ അമീർ ​ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ പ്രതിനിധി സൗദി രാജാവിനുള്ള കത്ത്​ കൈമാറുന്നു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ സൗദി രാജാവ്​ സൽമാൻ ബിൻ അബ്​ദുൽ അസീസ്​ ആലു സുഉൗദിന്​ കത്തയച്ചു.കുവൈത്ത്​ അമീറി​െൻറ പ്രതിനിധിയായി വിദേശകാര്യമന്ത്രി ശൈഖ്​ അഹ്​മദ്​ നാസർ മുഹമ്മദ്​ അസ്സബാഹ്​ സൗദിയിലെത്തി കത്ത്​ കൈമാറി. സൗദിയിലെ കുവൈത്ത്​ അംബാസഡർ ശൈഖ്​ അലി അൽ ഖാലിദ്​ അസ്സബാഹ്​, ജി.സി.സി കാര്യ സഹ വിദേശകാര്യ അംബാസഡർ നാസർ ഹജ്ജി അൽ മുസൈൻ, ഉപ വിദേശകാര്യ മന്ത്രി അഹ്​മദ്​ അബ്​ദുറഹ്​മാൻ ശുറൈം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്​നം പരിഹരിക്കാൻ പുതിയ പരിശ്രമം നടത്തുമെന്ന്​ കുവൈത്ത് അമീർ പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ് കഴിഞ്ഞയാഴ്​ച വ്യക്​തമാക്കിയിരുന്നു. ഇതി​െൻറ ഭാഗമായാണ്​ അമീർ പ്രതിനിധിയെ അയച്ചതെന്ന്​ സൂചനയുണ്ട്​.

എന്നാൽ, ഒൗദ്യോഗിക വിശദീകരണത്തിൽ ഇക്കാര്യം പറയുന്നില്ല. പരസ്​പര ബന്ധം മെച്ചപ്പെടുത്താനും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളുമാണ്​ കത്തിലെ ഉള്ളടക്കമെന്നാണ്​ കുവൈത്ത്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തത്​.മുൻ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ നേതൃത്വത്തിൽ കുവൈത്ത്​ ജി.സി.സി പ്രശ്​നം പരിഹരിക്കാൻ നിരന്തര ശ്രമം നടത്തിയിരുന്നു. അദ്ദേഹത്തി​െൻറ വിയോഗശേഷം കുവൈത്തി​െൻറ നയതന്ത്ര പങ്ക്​ എന്താവുമെന്ന്​ അന്താരാഷ്​ട്ര സമൂഹം ഉറ്റുനോക്കുന്നുണ്ട്​.

രണ്ടാഴ്​ച മുമ്പും കുവൈത്ത്​ അമീറി​െൻറ പ്രതിനിധി സൗദിയിലെത്തി രാജാവിന്​ കത്ത്​ കൈമാറിയിരുന്നു. രണ്ടാഴ്​ച മുമ്പ്​ കുവൈത്ത്​, ഖത്തർ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്​ച നടത്തുകയും ചെയ്​തു. ഇതെല്ലാം ചേർത്തുവെച്ച്​ ഖത്തർ പ്രശ്​നം പരിഹരിക്കാനുള്ള ശ്രമം പുനരാരംഭിച്ചതായാണ്​ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi KingEmir of Kuwait
Next Story