തെരഞ്ഞെടുപ്പിൽ കണ്ടത് കേരള സർക്കാറിന്റെ കെടുകാര്യസ്ഥതഫലം- ഷാഫി പറമ്പിൽ എം.പി
text_fieldsഒ.ഐ.സി.സി സ്വീകരണസമ്മേളനത്തിൽ ഷാഫി പറമ്പിൽ എം.പി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള സർക്കാറിന്റെ കെടുകാര്യസ്ഥതയുടെയും താൻപോരിമയുടെയും അനന്തരഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കണ്ടതെന്ന് ഷാഫി പറമ്പിൽ എം.പി. ഈ ജനവികാരം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ജനങ്ങൾക്ക് മുകളിലല്ല ഒരു അധികാരസ്ഥാനവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിൽ ഒ.ഐ.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫർവാനിയ ഫെഷ് നൗഷാദ് റസ്റ്റാറന്റിൽ നടന്ന സ്വീകരണത്തിൽ ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് സാമുവൽ കാട്ടൂർ കളിക്കൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നേതാക്കളായ ബി.എസ്. പിള്ള, എം.എ. നിസാം, ആയുബ് കച്ചേരി (ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്), റഫീഖ് അഹമ്മദ് (മാംഗോ സൂപ്പർ മാർക്കറ്റ്), നിസാർ ബഹ്റൈൻ, അസീസ് തിക്കോടി എന്നിവർ ആശംസകൾ നേർന്നു.
ബിനു ചേമ്പാലയം സ്വാഗതവും ഷംസുദ്ദീൻ കുക്കു നന്ദിയും പറഞ്ഞു. മുഹമ്മദ് അലി, ജോബിൻ ജോസ്, നിബു ജേക്കബ്, റസാക്ക് ചെറുതുരുത്തി, അനിൽ കെ. ജോൺ, റജി കോരത്, സൂരജ് കണ്ണൻ, ഷെറിൻ ബിജു എന്നിവർ വേദിയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

