കാലാവസ്ഥ അറിയാം സഹൽ വഴി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഏകീകൃത സർക്കാർ ഇ-സേവന ആപ്ലിക്കേഷനായ സഹൽ വഴി കാലാവസ്ഥ മുന്നറിയിപ്പ് സേവനം ആരംഭിച്ചു. പൊതുജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതും ലക്ഷ്യമിട്ടാണ് ഈ സേവനമെന്ന് ഡി.ജി.സി.എ വക്താവ് അബ്ദുല്ല അൽ റാജി അറിയിച്ചു.
കൃത്യമായ കേന്ദ്രങ്ങളിൽനിന്നുള്ള കാലാവസ്ഥ തൽക്ഷണ അറിയിപ്പുകൾ ഇതുവഴി ജനങ്ങൾക്ക് ലഭിക്കും. ആവശ്യമായ മുൻകരുതലുകൾ യഥാസമയം സ്വീകരിക്കുന്നതിന് ഇത് സഹായിക്കുമെന്നും അൽ റാജി കൂട്ടിച്ചേർത്തു. അപ്രതീക്ഷിത കാലാവസ്ഥ മാറ്റങ്ങളിൽനിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഡി.ജി.സി.എയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ സംരംഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

