Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​​ഭ​​വ​​ങ്ങ​​ളു​​ടെ...

വി​​ഭ​​വ​​ങ്ങ​​ളു​​ടെ വാ​​തി​​ലു​​ക​​ൾ

text_fields
bookmark_border
വി​​ഭ​​വ​​ങ്ങ​​ളു​​ടെ വാ​​തി​​ലു​​ക​​ൾ
cancel

മ​​നു​​ഷ്യ​​ന് ജീ​​വി​​തം സാ​​ധ്യ​​മാ​​കു​​ന്ന​​ത് ജീ​​വി​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ വി​​ഭ​​വ​​ങ്ങ​​ൾ ല​​ഭ്യ​​മാ​​കു​​മ്പോ​​ഴാ​​ണ്. ഭ​​ക്ഷ​​ണം, വെ​​ള്ളം, വാ​​യു, പാ​​ർ​​പ്പി​​ടം തു​​ട​​ങ്ങി​​യ​​വ അ​​ടി​​സ്ഥാ​​ന വി​​ഭ​​വ​​ങ്ങ​​ളാ​​ണ്. സ​​മ്പ​​ത്ത്, ആ​​രോ​​ഗ്യം, അ​​റി​​വ്, നൈ​​പു​​ണ്യം, അ​​വ​​സ​​ര​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​യും വി​​ഭ​​വ​​ങ്ങ​​ളാ​​യി ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്നു. ഇ​​വ​​യെ​​ല്ലാം ല​​ഭ്യ​​മാ​​കു​​ന്ന​​ത് സ്ര​​ഷ്ടാ​​വാ​​യ അ​​ല്ലാ​​ഹു​​വി​​ന്റെ കാ​​രു​​ണ്യ​​വും അ​​നു​​ഗ്ര​​ഹ​​വും കൊ​​ണ്ടാ​​ണ്. പ​​രി​​ശു​​ദ്ധ ഖു​​ർ​​ആ​​ൻ രി​​സ്ഖ് എ​​ന്ന പ​​ദ​​മാ​​ണ് വി​​ഭ​​വ​​ങ്ങ​​ളെ സൂ​​ചി​​പ്പി​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടു​​ള്ള​​ത്. അ​​ത് ല​​ഭ്യ​​മാ​​കാ​​ൻ അ​​ധ്വാ​​നി​​ക്ക​​ണ​​മെ​​ന്നും ക​​ഴി​​വു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ന്നും ഖു​​ർ​​ആ​​ൻ പ​​ഠി​​പ്പി​​ക്കു​​ന്നു. എ​​ന്നാ​​ൽ മ​​നു​​ഷ്യ​​ന്റെ ശ്ര​​മം കൊ​​ണ്ടു​​മാ​​ത്ര​​മ​​ല്ല; രി​​സ്ഖ് ല​​ഭ്യ​​മാ​​കു​​ന്ന​​തി​​ന് സ​​ഹാ​​യി​​ക്കു​​ന്ന വി​​ശ്വാ​​സ​​വും ദൈ​​വാ​​നു​​സ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഒ​​രു പ്ര​​ധാ​​ന​​ത​​ലം കൂ​​ടി​​യു​​ണ്ട്. വി​​ഭ​​വ​​ങ്ങ​​ളെ ന​​മ​​സ്കാ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി ഖു​​ർ​​ആ​​ൻ പ്ര​​തി​​പാ​​ദി​​ച്ചി​​ട്ടു​​ണ്ട്. “ന​​മ​​സ്കാ​​രം സ്ഥി​​ര​​ത​​യോ​​ടെ നി​​ർ​​വ​​ഹി​​ക്കു​​ക. അ​​തി​​ന് പ​​ക​​രം അ​​ല്ലാ​​ഹു മ​​നു​​ഷ്യ​​നി​​ൽ നി​​ന്ന് ഒ​​രു വി​​ഭ​​വ​​വും ആ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ല, മ​​റി​​ച്ച് അ​​വ​​നാ​​ണ് മ​​നു​​ഷ്യ​​ർ​​ക്ക് വി​​ഭ​​വ​​ങ്ങ​​ൾ ന​​ല്‍കു​​ന്ന​​ത്. ദൈ​​വം ന​​ൽ​​കു​​ന്ന വി​​ഭ​​വ​​ങ്ങ​​ൾ ഉ​​ത്ത​​മ​​വും സ്ഥാ​​യി​​യു​​മാ​​ണ്”. അ​​ല്ലാ​​ഹു​​വു​​മാ​​യി ബ​​ന്ധം ഉ​​റ​​പ്പി​​ക്കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ ആ​​രാ​​ധ​​ന​​യാ​​ണ് ന​​മ​​സ്കാ​​രം. അ​​ത് ജീ​​വി​​ത​​ത്തി​​ൽ അ​​നു​​ഗ്ര​​ഹ​​വും സ​​മാ​​ധാ​​ന​​വും വ​​രു​​ത്തു​​ന്നു; അ​​ത് മു​​ഖേ​​ന രി​​സ്ഖി​​ന്റെ വ​​ഴി​​ക​​ളും തു​​റ​​ക്ക​​പ്പെ​​ടു​​ന്നു.

ദൈ​​വ​​ഭ​​യ​​വും ഭ​​ക്തി​​യും കാ​​ത്തു​​സൂ​​ക്ഷി​​ക്കു​​ന്ന​​വ​​ർ​​ക്ക് അ​​ല്ലാ​​ഹു ജീ​​വി​​ത​​ത്തി​​ൽ ര​​ക്ഷ​​യു​​ടെ വ​​ഴി​​ക​​ൾ തു​​റ​​ക്കു​​മെ​​ന്നും, അ​​വ​​ർ വി​​ചാ​​രി​​ക്കാ​​ത്ത മാ​​ർ​​ഗ്ഗ​​ങ്ങ​​ളി​​ലൂ​​ടെ അ​​വ​​ൻ വി​​ഭ​​വ​​ങ്ങ​​ളെ​​ത്തി​​ക്കു​​മെ​​ന്നും ഖു​​ർ​​ആ​​ൻ പ​​റ​​യു​​ന്നു. അ​​തു​​പോ​​ലെ സ്ര​​ഷ്ടാ​​വി​​ന്റെ മു​​മ്പി​​ൽ പാ​​പ​​ങ്ങ​​ൾ ഏ​​റ്റു​​പ​​റ​​ഞ്ഞ് മോ​​ച​​നം തേ​​ടു​​ന്ന​​വ​​ർ​​ക്കും, കാ​​ര്യ​​ല​​ബ്ധി​​ക്ക് വേ​​ണ്ടി ആ​​ത്മാ​​ർ​​ത്ഥ​​ത​​യോ​​ടെ അ​​വ​​നെ ആ​​ശ്ര​​യി​​ക്കു​​ന്ന​​വ​​ർ​​ക്കും, ന​​ല്ല മാ​​ർ​​ഗ്ഗ​​ത്തി​​ൽ സ​​മ്പ​​ത്ത് വ്യ​​യം ചെ​​യ്യു​​ന്ന​​വ​​ർ​​ക്കും അ​​ല്ലാ​​ഹു രി​​സ്ഖ് ന​​ൽ​​കു​​ന്ന​​താ​​ണ്.

ഈ ​​കാ​​ര്യ​​ങ്ങ​​ൾ​​ക്കൊ​​പ്പം അ​​ധ്വാ​​ന​​ത്തി​​ന്റെ​​യും വി​​ഭ​​വ​​ങ്ങ​​ൾ സ​​മാ​​ഹ​​രി​​ക്കാ​​നു​​ള്ള മ​​നു​​ഷ്യ സാ​​ധ്യ​​മാ​​യ ന​​ല്ല മാ​​ർ​​ഗ​​ങ്ങ​​ൾ അ​​വ​​ലം​​ബി​​ക്കു​​ന്ന​​തി​​ന്റെ​​യും പ്രാ​​ധാ​​ന്യം ഖു​​ർ​​ആ​​ൻ ഊ​​ന്നി​​പ്പ​​റ​​യു​​ന്നു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - The doors of possibilities
Next Story