വിയറ്റ്‌നാം വ്യാപാര വ്യവസായ മന്ത്രാലയത്തിലെ ഉന്നതർ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു
text_fieldsലുലു ഹൈപ്പർമാർക്കറ്റിന്റെ അൽ ഖുറൈൻ ശാഖ സന്ദർശിച്ച വിയറ്റ്‌നാമിലെ വ്യാപാര വ്യവസായ മന്ത്രാലയത്തിലെ ഉന്നത സംഘം ഉൽപന്നങ്ങൾ നോക്കിക്കാണുന്നു
കുവൈത്ത് സിറ്റി: വിയറ്റ്‌നാമിലെ വ്യാപാര വ്യവസായ മന്ത്രാലയത്തിലെ ഏഷ്യ-ആഫ്രിക്ക മാർക്കറ്റ് ഡിപ്പാർട്മെന്റിന്റെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള ഉന്നത ബിസിനസ് പ്രതിനിധി സംഘം ലുലു ഹൈപ്പർമാർക്കറ്റിന്റെ അൽ ഖുറൈൻ ശാഖ സന്ദർശിച്ചു. സംഘത്തെ കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉന്നത മാനേജ്‌മെന്റ് സ്വീകരിച്ചു. ലുലു ഹൈപ്പർമാർക്കറ്റിൽ വിൽപനക്കായി നിരത്തിയ വിയറ്റ്നാമീസ് ഉൽപന്നങ്ങളുടെ വിശാലമായ സാന്നിധ്യത്തിന് സാക്ഷ്യംവഹിക്കാനായതിൽ സന്ദർശക പ്രതിനിധി സംഘം സന്തോഷം പ്രകടിപ്പിച്ചു. നിലവിലുള്ള വിയറ്റ്നാമീസ് ഉൽപന്നങ്ങളുടെ വൈവിധ്യം വർധിപ്പിക്കുന്നതിനും കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകൾ വഴി മാത്രമായി ലഭ്യമാകുന്ന പുതിയ ഉൽപന്നങ്ങളുടെ സാധ്യതകൾ പരിശോധിക്കലും സന്ദർശനം ലക്ഷ്യമിടുന്നതായി അവർ ചൂണ്ടിക്കാട്ടി. ഹൈപ്പർമാർക്കറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വിപുലീകരണ പദ്ധതികളെക്കുറിച്ചും ലുലു മാനേജ്‌മെന്റ് വിശദീകരിച്ചു. വിയറ്റ്നാമീസ് ഉൽപന്നങ്ങൾ കൂടുതൽ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും സഹകരിക്കാൻ ശക്തമായ താൽപര്യവും പ്രകടിപ്പിച്ചു. 20ലധികം അംഗങ്ങൾ വിയറ്റ്നാമീസ് ബിസിനസ് പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിരുന്നു. പ്രതിനിധി സംഘത്തിന്റെ സന്ദർശനം ലുലു ഹൈപ്പർമാർക്കറ്റിന്റെ ആഗോള സ്വീകാര്യതയായി കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

