തണൽ ഉള്ള്യേരിക്ക് ഡയാലിസിസ് മെഷീൻ കൈമാറി
text_fieldsകുവൈത്ത് ഉള്ള്യേരി മുസ്ലിം വെൽഫെയർ ട്രസ്റ്റ് തണൽ ഉള്ള്യേരിക്ക് ഡയാലിസിസ് മെഷീൻ കൈമാറിയപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്ത് ഉള്ള്യേരി മുസ്ലിം വെൽഫെയർ ട്രസ്റ്റ് തണൽ ഉള്ള്യേരിക്ക് ഡയാലിസിസ് മെഷീൻ നൽകി. കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി, നടുവണ്ണൂർ, കോട്ടൂർ, ബാലുശ്ശേരി, അത്തോളി പഞ്ചായത്തുകളിലെ വൃക്കരോഗികൾക്ക് സാന്ത്വനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
കൂടുതൽ രോഗികൾക്ക് പ്രയോജനപ്പെടുംവിധം പ്രവർത്തനം വിപുലപ്പെടുത്താനായാണ് ഒരു ഡയാലിസിസ് മെഷീൻകൂടി വാങ്ങാൻ 5.5 ലക്ഷം രൂപ നൽകിയത്. ഉള്ള്യേരി തണൽ അങ്കണത്തിൽ നടന്ന സമർപ്പണ ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് പാറക്കൽ, ഉപദേശക സമിതി അംഗങ്ങളായ അബ്ദുൽ ഗഫൂർ, മുഹമ്മദലി, കമ്മിറ്റി അംഗങ്ങളായ യൂസുഫ്, തണൽ പ്രസിഡൻറ് കുഞ്ഞായിൻ കോയ ഹാജി എന്നിവർ പെങ്കടുത്തു.

