ഉപപ്രധാനമന്ത്രി ഇറാഖ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അൽ സുദാനിയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അൽ സുദാനിയുമായി കൂടിക്കാഴ്ച നടത്തി.
ബഗ്ദാദിൽ നടന്ന രണ്ടാമത് അന്താരാഷ്ട്ര മയക്കുമരുന്ന് നിയന്ത്രണ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കൽ, സഹകരണവും പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തൽ, ഫലപ്രദമായ സാമ്പത്തിക പങ്കാളിത്തം എന്നിവ കൂടിക്കാഴ്ചയിൽ ഇരുവരും പങ്കുവെച്ചു.
ഇറാഖ്-കുവൈത്ത് കമ്മിറ്റി ചർച്ചകളും സംയുക്ത പ്രശ്നങ്ങൾ പരിശോധിക്കുന്ന യോഗങ്ങളും തുടരേണ്ടത് അത്യാവശ്യമാണെന്നും സൂചിപ്പിച്ചു. ബാഗ്ദാദിൽ നടന്ന അന്താരാഷ്ട്ര മയക്കുമരുന്ന് നിയന്ത്രണ സമ്മേളനത്തിലെ പങ്കാളിത്തവും വിലയിരുത്തി.

