തീരുമാനം പുനഃപരിശോധിക്കണം
text_fieldsലോക കേരള സഭ തുടരില്ലെന്ന പ്രഖ്യാപനം പ്രവാസികളുടെ പ്രശ്നങ്ങൾ സർക്കാരുമായി നേരിട്ട് ചർച്ച ചെയ്യാനുള്ള അവസരം ഇല്ലാതാക്കുന്നതാണ്. തൊഴിൽ പ്രതിസന്ധി, ചികിത്സാച്ചെലവ്, നാട്ടിലേക്കുള്ള മടക്കം തുടങ്ങി പ്രവാസികളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾക്ക് ഒരേ വേദിയിൽ ഉന്നയിക്കാൻ കഴിഞ്ഞിരുന്നു. സർക്കാർ വകുപ്പുകളുടെ ശ്രദ്ധയിൽ ആവശ്യങ്ങൾ എത്തിക്കാനും അവയിൽ തുടർനടപടി തേടാനും സഭ അവസരമൊരുക്കി. ഈ സംവിധാനം അവസാനിപ്പിക്കാനുള്ള തീരുമാനം പ്രവാസികളിൽ ആശങ്കയുണ്ടാക്കുന്നതാണ്.
കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും കൂടുതൽ പ്രാതിനിധ്യം നൽകി സഭയെ ശക്തിപ്പെടുത്തണം. ചർച്ചകളിൽ ഉയരുന്ന നിർദേശങ്ങളിൽ സമയബന്ധിതമായ തുടർനടപടിയും ഉറപ്പാക്കണം. പ്രവാസികളുടെ കൂട്ടായ ശബ്ദം കേൾക്കാനുള്ള ഈ വേദി നിലനിർത്താൻ ലോക കേരള സഭ തുടരില്ലെന്ന തീരുമാനം മുഖ്യമന്ത്രി പുന:പരിശോധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

