Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right60 വയസ്സ്​ പ്രായപരിധി:...

60 വയസ്സ്​ പ്രായപരിധി: വ​ർ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി​ന​ൽ​ക​രു​തെ​ന്ന തീ​രു​മാ​നം റ​ദ്ദാ​ക്കി​യേ​ക്കും

text_fields
bookmark_border
60 വയസ്സ്​ പ്രായപരിധി: വ​ർ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി​ന​ൽ​ക​രു​തെ​ന്ന തീ​രു​മാ​നം റ​ദ്ദാ​ക്കി​യേ​ക്കും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 60 വ​യ​സ്സ് ക​ഴി​ഞ്ഞ ബി​രു​ദ​മി​ല്ലാ​ത്ത​വ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി​ന​ൽ​ക​രു​തെ​ന്ന തീ​രു​മാ​നം റ​ദ്ദാ​ക്കി​യേ​ക്കും. കു​വൈ​ത്ത് മ​ന്ത്രി​സ​ഭ​ക്ക്​ കീ​ഴി​ലെ ഫ​ത്‌​വ നി​യ​മ നി​ർ​മാ​ണ സ​മി​തി​യാ​ണ് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന് നി​യ​മ സാ​ധു​ത​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

തൊ​ഴി​ൽ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ നി​യ​മ​ങ്ങ​ളോ ന​ട​പ​ടി​ക്ര​മ​ങ്ങ​ളോ പ്ര​ഖ്യാ​പി​ക്ക​ൽ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന കാ​ര്യ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഫ​ത്‌​വ നി​യ​മ​നി​ർ​മാ​ണ സ​മി​തി തീ​രു​മാ​ന​ത്തെ നി​രാ​ക​രി​ച്ച​ത്.

നി​യ​മ​നി​ർ​മാ​ണ സ​മി​തി​യു​ടെ അ​റി​യി​പ്പ് വ​ന്ന​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ ഏ​റെ നാ​ളാ​യി നി​ല​നി​ന്നി​രു​ന്ന ആ​ശ​ങ്ക​ൾ​ക്കും അ​നി​ശ്ചി​ത​ത്വ​ത്തി​നും വി​രാ​മ​മാ​യ​താ​യി അ​ൽ​റാ​യി ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ജ​ന​സം​ഖ്യ ക്ര​മീ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ചു​വ​ടു​പി​ടി​ച്ച്​ ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ലാ​ണ് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി വി​ദേ​ശി​ക​ളു​ടെ തൊ​ഴി​ൽ പെ​ർ​മി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ​ർ​ട്ടി​ഫി​ക്ക​റ്റോ അ​തി​ൽ താ​ഴെ​യോ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള വി​ദേ​ശി​ക​ൾ​ക്ക് പ്രാ​യം അ​റു​പ​തോ അ​തി​ൽ കൂ​ടു​ത​ലോ ആ​ണെ​ങ്കി​ൽ തൊ​ഴി​ൽ പെ​ർ​മി​റ്റ് പു​തു​ക്കി​ന​ൽ​കി​ല്ലെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. 2018ൽ ​ന​ട​പ്പാ​ക്കി​യ തൊ​ഴി​ൽ നി​യ​മ​ത്തി​ലെ 29ാം അ​നു​ച്ഛേ​ദ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.

വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് എ​തി​ർ​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് 2000 ദീ​നാ​ർ വാ​ർ​ഷി​ക ഫീ​സ് ഈ​ടാ​ക്കി ഇ​ഖാ​മ പു​തു​ക്കി​ന​ൽ​കാ​ൻ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി സ​ന്ന​ദ്ധ​മാ​യി​രു​ന്നു.

ഈ ​നി​ർ​ദേ​ശ​വും അ​പ്രാ​യോ​ഗി​ക​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ നി​ല​പാ​ട്. ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സും മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്ത് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait citywork permit
News Summary - The decision not to renew the work permit may be revoked
Next Story