ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ കെ.എം.സി.സി. അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചിച്ചു. രണ്ടു രാഷ്ട്രീയ പാർട്ടിയെന്ന നിലയിലുള്ള വിയോജിപ്പുകൾക്കിടയിലും യോജിക്കേണ്ട വിഷയങ്ങളിൽ യു.ഡി.എഫിൽ എന്നും മുസ്ലിംലീഗിനൊപ്പംനിന്നിരുന്ന ആര്യാടന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ദീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ.നാസർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഒ.ഐ.സി.സി അനുശോചിച്ചു
കുവൈത്ത് സിറ്റി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ ഒ.ഐ.സി.സി കുവൈത്ത് അനുശോചിച്ചു. എട്ടു പ്രാവശ്യം നിലമ്പൂർ നിയോജകമണ്ഡലത്തെ പ്രതിനിധാനംചെയ്ത ആര്യാടൻ മുഹമ്മദ് നിയമസഭയിലെ ഗർജിക്കുന്ന സിംഹമായിരുന്നു. കഷ്ടപ്പെടുന്ന ജനങ്ങളുടെ അത്താണിയായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം കോൺഗ്രസിന് നികത്താനാവാത്ത നഷ്ടമാണെന്നും അനുശോചനകുറിപ്പിൽ പറഞ്ഞു.
