കുവൈത്ത്: കോഴി വളർത്തൽ കമ്പനിയുമായുള്ള ഇടപാട് താൽക്കാലികമായി നിർത്തിച്ചു
text_fieldsകുവൈത്ത്സിറ്റി: മുൻകരുതലെന്നനിലയിൽ ഒരു വാണിജ്യ കമ്പനിയുമായുള്ള ഇടപാട് നിർത്തിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. കോഴി വളർത്തൽ കമ്പനിയുമായുള്ള ഇടപാടാണ് നിർത്തിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതിന്റെ എല്ലാ ശാഖകളിലും ശീതീകരിച്ച കോഴി വിൽക്കുന്നത് തടഞ്ഞതായും മന്ത്രാലയം അറിയിച്ചു.
കൂടാതെ, ഉപഭോഗ സുരക്ഷക്കായി ഭക്ഷ്യ അതോറിറ്റിയുടെ പരിശോധന പൂർത്തിയാകുന്നതുവരെ എല്ലാ കോ-ഓപുകളിലും അതിന്റെ ഉൽപന്നങ്ങളുടെ വിൽപനയും വിതരണക്കാരനുമായുള്ള എല്ലാ വ്യാപാരങ്ങളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കമ്പനിയുടെ പ്രാദേശിക കോ-ഓപുകളിലും റേഷൻ ശാഖകളിലും വിൽക്കുന്ന കേടായ ഫ്രോസൺ ചിക്കൻ സംബന്ധിച്ച് ഒരു ഉപഭോക്താവ് പകർത്തി സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായിരുന്നു.
ഉടൻ വാണിജ്യ മന്ത്രാലയത്തിൽനിന്നും ഭക്ഷ്യ അതോറിറ്റിയിൽ നിന്നുമുള്ള ഒരു പരിശോധനാ സംഘത്തെ അയക്കുകയും ഉൽപന്നങ്ങളും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കുകയും ചെയ്തു. കോഴിയിറച്ചി കേടായെന്നും അത് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്നും തെളിഞ്ഞ സാഹചര്യത്തിൽ മന്ത്രാലയം വിഷയം പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

