കുവൈത്ത് കിരീടാവകാശി സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsകിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദുമായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കൂടിക്കാഴ്ച നടത്തി. ഫൈസൽ ബിൻ ഫർഹാനും പ്രതിനിധി സംഘത്തിനും ബയാൻ പാലസിൽ നൽകിയ സ്വീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
സൗദി സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ അഭിവാദ്യങ്ങൾ കിരീടാവകാശി കൈമാറി. സൽമാൻ രാജാവിനും കിരീടാവകാശിക്കും നല്ല ആരോഗ്യവും സൗദി അറേബ്യയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ലഭിക്കട്ടെയെന്നും അമീർ ആശംസിച്ചു.ആക്ടിങ് അമീരി ദിവാൻ കാര്യ മന്ത്രി മുഹമ്മദ് ധൈഫല്ലാ ഷരാർ, കിരീടാവകാശി ദിവാൻ മേധാവി ശൈഖ് അഹമ്മദ് അബ്ദുല്ല അസ്സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അസ്സബാഹ്, കിരീടാവകാശി ഓഫിസ് ഡയറക്ടർ ജമാൽ അൽ തെയാബ്, അമീരി ദിവാൻ അണ്ടർ സെക്രട്ടറി ശൈഖ് ഖാലിദ് അൽ അബ്ദുല്ല അസ്സബാഹ്, കിരീടാവകാശിയുടെ വിദേശകാര്യ അണ്ടർ സെക്രട്ടറി മസെൻ അൽ എസ്സ, ജി.സി.സി വിദേശകാര്യ സഹമന്ത്രി സലീം അൽ സമാനാൻ, സൗദി അറേബ്യയിലെ കുവൈത്ത് അംബാസഡർ ശൈഖ് സബാഹ് നാസർ അസ്സബാഹ്, സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് അൽ സൗദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

