കിരീടാവകാശി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി
text_fieldsകിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂനൊപ്പം
കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂനുമായി കൂടിക്കാഴ്ച നടത്തി.
ഡെപ്യൂട്ടി സ്പീക്കർ മുഹമ്മദ് അൽ മുതൈർ, സെക്രട്ടറി ഒസാമ അൽ ഷഹീൻ, നിരീക്ഷകൻ ഫലാഹ് അൽ ഹജ്രി എന്നിവരും സ്പീക്കർക്കൊപ്പം ഉണ്ടായിരുന്നു. ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ പാർലമെന്ററി കമ്മിറ്റി ചീഫ് മുഹന്നദ് അൽ സയർ, സാമ്പത്തിക പാർലമെന്ററി കമ്മിറ്റി മേധാവി ഷുഐബ് അൽ മുവൈസ്രി, മുൻഗണന സമിതി തലവൻ അബ്ദുല്ല അൽ ഇനേസി, പാർലമെന്റ് സെക്രട്ടറി ജനറൽ ഖാലിദ് അബു സുലൈബ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

