കിരീടാവകാശി യു.കെ സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsകിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് യു.കെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് യു.കെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കിരീടാവകാശിയുടെ ദിവാൻ പ്രസിഡന്റ് ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, അമീരി ദിവാന്റെ അണ്ടർ സെക്രട്ടറിയും അമീറിന്റെ ഓഫിസ് ഡയറക്ടറുമായ അഹ്മദ് ഫഹദ് അൽ ഫഹദ്, കിരീടാവകാശി ഓഫിസിന്റെ ഡയറക്ടർ ജമാൽ അൽ തെയാബ്, കിരീടാവകാശിയുടെ വിദേശകാര്യ അണ്ടർസെക്രട്ടറി മാസിൻ അൽ ഇസ്സ, യൂറോപ്പിലെ വിദേശകാര്യ സഹമന്ത്രി സദേഖ് മറാഫി, കുവൈത്തിലെ ബ്രിട്ടൻ അംബാസഡർ ബെലിൻഡ ലൂയിസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

