Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്ര​ഷ്ടാ​വ്...

സ്ര​ഷ്ടാ​വ് മ​നു​ഷ്യ​നെ ആ​ദ​രി​ച്ചു

text_fields
bookmark_border
സ്ര​ഷ്ടാ​വ് മ​നു​ഷ്യ​നെ ആ​ദ​രി​ച്ചു
cancel

മ​നു​ഷ്യ​ൻ വെ​റും ജൈ​വ ശ​രീ​രം മാ​ത്ര​മ​ല്ല. അ​ഭി​മാ​നം, അ​ന്ത​സ്സ്, ചി​ന്താ ശേ​ഷി, ആ​ത്മീ​യ-​ഭൗ​തി​ക പ്ര​ത്യേ​ക​ത​ക​ൾ എ​ല്ലാം ഉ​ള്ള സൃ​ഷ്ടി​യാ​ണ് മ​നു​ഷ്യ​ൻ. ക​ര​യി​ലും ക​ട​ലി​ലും സ​ഞ്ച​രി​ക്കാ​നും ഏ​റ്റ​വും വി​ശി​ഷ്ട​മാ​യ വി​ഭ​വ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും മ​റ്റേ​തൊ​രു ജീ​വി​യെ​ക്കാ​ളും ശ്രേ​ഷ്ഠ​നാ​യി ജീ​വി​ക്കാ​നും അ​വ​ന് സാ​ധി​ക്കു​ന്നു. അ​റി​വു​ക​ൾ ക​ര​സ്ഥ​മാ​ക്കാ​നും ബു​ദ്ധി​യും ചി​ന്ത​യും ഉ​പ​യോ​ഗി​ച്ച് ഗ​വേ​ഷ​ണ​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും ന​ട​ത്തു​വാ​നും ശാ​സ്ത്ര-​സാ​ങ്കേ​തി​ക പു​രോ​ഗ​തി കൈ​വ​രി​ക്കാ​നും പു​തി​യ കാ​ര്യ​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കു​വാ​നും സാ​ധി​ക്കു​ന്ന അ​പാ​ര ശേ​ഷി​ക​ളു​ള്ള സൃ​ഷ്ടി​യാ​ണ് മ​നു​ഷ്യ​ൻ.

പ​രി​ശു​ദ്ധ ഖു​ർ​ആ​നി​ലെ ഒ​രു ദി​വ്യ​വ​ച​നം ഇ​പ്ര​കാ​രം പ​റ​യു​ന്നു: “നി​ശ്ച​യ​മാ​യും നാം ​ആ​ദ​മി​ന്റെ സ​ന്ത​തി​ക​ളെ ആ​ദ​രി​ച്ചി​രി​ക്കു​ന്നു”. ഖു​ർ​ആ​നി​ന്റെ ലോ​ക​വീ​ക്ഷ​ണ​മ​നു​സ​രി​ച്ച് ലോ​ക​ത്തു​ള്ള എ​ല്ലാ മ​നു​ഷ്യ​രും ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​വ​രാ​ണ്. കാ​ര​ണം, അ​ത് സ്ര​ഷ്ടാ​വി​ൽ​നി​ന്ന് ജ​ന്മ​ന മ​നു​ഷ്യ​ന് ല​ഭി​ച്ചി​ട്ടു​ള്ള​താ​ണ്. മ​ത, ജാ​തി, ദേ​ശ, ഭാ​ഷാ, ലിം​ഗ, വ​ർ​ണ വ്യ​ത്യാ​സ​ങ്ങ​ൾ കൊ​ണ്ട് കു​റ​യു​ക​യോ കൂ​ടു​ക​യോ ചെ​യ്യു​ന്ന​ത​ല്ല അ​ത്. ഖു​ർ​ആ​നി​ക കാ​ഴ്ച​പ്പാ​ടി​ൽ മ​നു​ഷ്യ​ൻ ഭൂ​മി​യി​ൽ സ്ര​ഷ്ടാ​വി​ന്റെ പ്ര​തി​നി​ധി​യാ​ണ്.

ഈ ​സ്ഥാ​നം വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളെ​യും ഉ​യ​ർ​ന്ന സ്ഥാ​ന​ത്തെ​യും സൂ​ചി​പ്പി​ക്കു​ന്നു. മ​നു​ഷ്യ​ൻ പ്ര​കൃ​തി​യു​ടെ അ​ടി​മ​യ​ല്ല; മ​റി​ച്ച് ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ അ​തി​ൽ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​വ​നാ​ണ് എ​ന്ന​താ​ണ് ഖു​ർ​ആ​ൻ പ്ര​സ്താ​വി​ക്കു​ന്ന​ത്.

മ​നു​ഷ്യ​ന്റെ അ​ന്ത​സ്സി​നെ ഹ​നി​ക്കു​ന്ന​തോ അ​ഭി​മാ​ന​ത്തെ ക്ഷ​ത​പ്പെ​ടു​ത്തു​ന്ന​തോ ആ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളെ ഖു​ർ​ആ​ൻ എ​തി​ർ​ക്കു​ന്നു. സ്വ​യം അ​ന്ത​സ്സോ​ടെ ജീ​വി​ക്കാ​നും മ​റ്റു​ള്ള​വ​രെ ആ​ദ​രി​ക്കാ​നും ക​ഴി​യു​ന്ന മ​നു​ഷ്യ​രു​ള്ള ലോ​കം എ​ത്ര മ​നോ​ഹ​ര​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - The Creator respected man
Next Story