Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വാതന്ത്ര്യത്തിന്‍റെ...

സ്വാതന്ത്ര്യത്തിന്‍റെ അറുപത്തിയഞ്ചാം വാർഷികാഘോഷത്തിൽ രാജ്യം

text_fields
bookmark_border
സ്വാതന്ത്ര്യത്തിന്‍റെ അറുപത്തിയഞ്ചാം വാർഷികാഘോഷത്തിൽ രാജ്യം
cancel

കുവൈത്ത് സിറ്റി: ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ അറുപത്തിയഞ്ചാം വാർഷികാഘോഷത്തിൽ കുവൈത്ത്. 1961 ജൂൺ 19 നാണ് ബ്രിട്ടനുമായുള്ള സംരക്ഷണ കരാർ അവസാനിപ്പിച്ച് കുവൈത്ത് പൂർണ സ്വാതന്ത്ര്യം നേടിയത്. അന്തരിച്ച അമീർ ശൈഖ് അബ്ദുല്ല സാലിം അസ്സബാഹിന്‍റെ നേതൃത്വത്തിലായിരുന്നു സ്വാതന്ത്ര്യ പ്രഖ്യാപനം.

ഭരണഘടനാ അസംബ്ലി ഒൻപത് മാസത്തിനുള്ളിൽ കരട് ഭരണഘടന തയ്യാറാക്കി. ഇതാണ് കുവൈത്തിന്റെ ഭരണഘടനാ, പാർലമെന്ററി സംവിധാനത്തിന് അടിസ്ഥാനമായത്. 1963-ൽ ഐക്യരാഷ്ട്രസഭയിൽ നൂറ്റി പതിനൊന്നാം അംഗരാജ്യമായും കുവൈത്ത് ചേർന്നു. തുടർന്ന് കൃത്യമായി വികസനപ്രക്രിയയിലൂടെ കുവൈത്ത് അതിവേഗത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ശ്രദ്ധേയമായ സഥാനം നേടി.

പ്രതിരോധ നയതന്ത്രത്തിലും സമാധാനപരമായ പരിഹാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച കുവൈത്തിന്റെ വിദേശനയവും, ലോകവ്യാപകമായ സഹായ സന്നദ്ധ പ്രവർത്തനങ്ങളും കുവൈത്തിനെ ശ്രദ്ധേയമാക്കി. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവരിലൂടെ രാജ്യത്തിന്‍റെ വികസന യാത്ര തുടരുകയാണ്.

ജൂൺ 19 ചരിത്രപരമായ സ്വാതന്ത്ര്യദിനമാണെങ്കിലും, പൊതു ആഘോഷം ഫെബ്രുവരി 25 തിയതിയിലാണ് നടക്കുന്നത്. അമീർ ശൈഖ് അബ്ദുല്ല സാലിം അസ്സബാഹിന്‍റെ സ്ഥാനാരോഹണ ദിനവുമായി ലയിപ്പിച്ച് 1964 ൽ പുറപ്പെടുവിച്ച അമീരി ഉത്തരവിലൂടെയാണ് ഈ മാറ്റം വന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsindependenceKuwait News
News Summary - The country celebrates the 65th anniversary of independence
Next Story