ബലിപെരുന്നാളിനെ വരവേൽക്കാനൊരുങ്ങി രാജ്യം
text_fieldsകുവൈത്ത് സിറ്റി: സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വിളംബരം ചെയ്യുന്ന ബലിപെരുന്നാളിനെ വരവേൽക്കാൻ രാജ്യവും വിശ്വാസി സമൂഹവും ഒരുക്കം തുടങ്ങി. രാജ്യത്തെ പള്ളികളിലും മൈതാനങ്ങളിലും പെരുന്നാൾ നമസ്കാരം നടക്കും. ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. വിവിധ മലയാളി സംഘടനകൾക്കു കീഴിലും പെരുന്നാൾ നമസ്കാരം സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം 28നാണ് കുവൈത്തിൽ ബലിപെരുന്നാൾ.
കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്തിലെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പെരുന്നാൾ നമസ്കാരം രാവിലെ 5.06 ന് ആരംഭിക്കും. ഈദ് ഗാഹുകളിൽ നടക്കുന്ന പ്രാർഥനക്കും പ്രഭാഷണത്തിനും എസ്.എം. ബഷീർ (അബ്ബാസിയ പാർക്ക്), അലിഫ് ഷുക്കൂർ (ബലദിയ പാർക്ക്, ഫഹാഹീൽ), മുഹമ്മദ് ഷിബിലി (ബലദിയ പാർക്ക്, കുവൈത്ത് സിറ്റി) എന്നിവരും പള്ളികളിൽ നടക്കുന്ന പ്രാർഥനക്കും പ്രഭാഷണത്തിനും ജവാദ് നദീർ (റിഗ്ഗഇ സഹ്വ് ഹംദാൻ അൽ മുതൈരി മസ്ജിദ്), മുഹമ്മദ് ജുമാൻ (മെഹ്ബൂല സഹ്മി ഫഹദ് ഹാജിരി മസ്ജിദ്), സിജിൽ ഖാൻ (സാൽമിയ ആഇശ മസ്ജിദ്) എന്നിവരും നേതൃത്വം നൽകും. എല്ലായിടത്തും വനിതകൾക്ക് സൗകര്യം ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

