Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗാർഹിക തൊഴിലാളി...

ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ചെലവ് 1500 ദീനാറായി ഉയരും

text_fields
bookmark_border
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ചെലവ് 1500 ദീനാറായി ഉയരും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്ക്​ വീ​ട്ടു​ജോ​ലി​ക്കാ​രെ റി​ക്രൂ​ട്ട്​ ചെ​യ്യാ​നു​ള്ള ചെ​ല​വ്​ 50 ശ​ത​മാ​ന​ത്തി​ലേ​റെ ഉ​യ​രും. നി​ല​വി​ൽ 900 ദീ​നാ​റു​ള്ള​ത്​ 1400 മു​ത​ൽ 1500 ദീ​നാ​ർ വ​രെ​യാ​യി ഉ​യ​രു​മെ​ന്ന്​ റി​ക്രൂ​ട്ട്​​മെൻറ്​ ഒാ​ഫി​സ്​ യൂ​നി​യ​ൻ വൃ​ത്ത​ങ്ങ​ൾ. കോ​വി​ഡ്​ കാ​ല​ത്ത്​ നി​ർ​ത്തി​വെ​ച്ച റി​ക്രൂ​ട്ട്​​മെൻറ്​ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. വീ​ണ്ടും ആ​​രം​ഭി​ക്കു​േ​മ്പാ​ൾ ക​മ്പ​നി​ക​ൾ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ട്. ഏ​റെ​ക്കാ​ലം പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​​വെ​ച്ച​തി​നാ​ൽ വ​ലി​യ ന​ഷ്​​ടം സം​ഭ​വി​ച്ച ക​മ്പ​നി​ക​ൾ അ​തി​ൽ ഒ​രു ഭാ​ഗ​വും ഇ​നി​യു​ള്ള വ​രു​മാ​ന​ത്തി​ൽ ഇൗ​ടാ​ക്കാ​ൻ ശ്ര​മി​ക്കും.

ക്വാ​റ​ൻ​റീ​ൻ, പി.​സി.​ആ​ർ പ​രി​ശോ​ധ​ന, ഉ​യ​ർ​ന്ന വി​മാ​ന​ടി​ക്ക​റ്റ്​ നി​ര​ക്ക്, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ന​ൽ​കേ​ണ്ട റി​ക്രൂ​ട്ട്​​മെൻറ്​ ഫീ​സ് വ​ർ​ധ​ന​ തു​ട​ങ്ങി ചെ​ല​വു​ക​ൾ വ​ർ​ധി​ച്ച​തും ഫീ​സ്​ ഉ​യ​ർ​ത്താ​ൻ ക​മ്പ​നി​ക​ളെ നി​ർ​ബ​ന്ധി​ത​രാ​ക്കും. ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെൻറ്​ നി​ര​ക്ക്​ പ​ര​മാ​വ​ധി 990 ദീ​നാ​ർ ആ​യി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇൗ ​നി​ര​ക്കി​ൽ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രാ​ൻ ക​മ്പ​നി​ക​ൾ​ക്കു​ ക​ഴി​യി​ല്ല. ഫീ​സ്​ പ​രി​ധി മാ​റ്റ​ണ​മെ​ന്ന്​ ക​മ്പ​നി​ക​ൾ മ​ന്ത്രാ​ല​യ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ടും.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്തി​ലേ​ക്ക്​ വ​രു​ന്ന​തി​നു​മു​മ്പ്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വി​ദേ​ശ​ത്ത്​ പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. ഇ​തി​നു​ള്ള ചെ​ല​വും ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വെ​ച്ച ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി വി​സ അ​നു​വ​ദി​ക്ക​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ നീ​ക്ക​മു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശി​പാ​ർ​ശ മ​ന്ത്രി​സ​ഭ​ക്കു​ മു​ന്നി​ലാ​ണ്.

മാ​ൻ​പ​വ​ർ അ​തോ​റി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ധ​ന മ​ന്ത്രാ​ല​യം എ​ന്നി​വ​ക്ക്​ നി​ർ​ദേ​ശ​ത്തോ​ട്​ എ​തി​ർ​പ്പി​ല്ലെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. രാ​ജ്യ​ത്ത്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​ണ്. വി​സ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെൻറ്​ ഒാ​ഫി​സ്​ യൂ​നി​യ​ൻ നേ​ര​േ​ത്ത സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:recruitingcost
Next Story