വാണിജ്യമന്ത്രാലയം പരിശോധനകൾ തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: വിപണിയിലെ വിലനിലവാരവും ഗുണമേൻമയും ഉറപ്പുവരുത്തുന്നതിന് വാണിജ്യമന്ത്രാലയം പരിശോധനകൾ തുടരുന്നു. നിത്യോപയോഗ സാധനങ്ങൾക്ക് കൃത്രിമക്ഷാമവും വിലക്കയറ്റവും ഉണ്ടാകുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.
കോഓപറേറ്റിവ് സ്റ്റോറുകൾ, മാളുകൾ തുടങ്ങി എല്ലാ കച്ചവട സ്ഥാപനങ്ങളും പരിശോധിക്കുന്നുണ്ട്. വിപണിയിൽ എല്ലായിടത്തും നിരീക്ഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടാകും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധന കാമ്പയിനുകളില്‍ 33 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. കൃത്രിമത്വം ശ്രദ്ധയിൽപെട്ടാൽ വാണിജ്യമന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പര്‍ വഴി ഉപഭോക്താക്കള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

