ആഘോഷം അവസാനിക്കുന്നില്ല; ഒറ്റ ക്ലിക്കിൽ സ്വർണ സമ്മാനം
text_fieldsദുബൈ: പ്രവാസലോകത്തിന്‍റെ പെരുന്നാൾ സന്തോഷങ്ങൾ അവസാനിക്കുന്നില്ല. പെരുന്നാൾ ചിത്രങ്ങൾക്ക് സമ്മാനം നൽകാൻ ‘ഗൾഫ് മാധ്യമ’വും ജോയ് ആലുക്കാസും ചേർന്നൊരുക്കുന്ന ‘സെലിബ്രേറ്റ് വിത്ത് ജോയ്’ മത്സരം തുടരുന്നു. പെരുന്നാളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കും വിഡിയോകൾക്കും സ്വർണനാണയം സമ്മാനമായി ലഭിക്കുന്ന മത്സരത്തിന് മികച്ച പ്രതികരണമാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് ലഭിക്കുന്നത്.
പെരുന്നാൾ നമസ്കാരം, ഈദ്ഗാഹ്, യാത്രകൾ, ഈദ് ഷോപ്പിങ്, ഭക്ഷണം, പാചകം, കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ എന്നിവയുടെ ചിത്രങ്ങളെല്ലാം സമ്മാനത്തിന് പരിഗണിക്കും. അവധിക്ക് നാട്ടിൽപോയ പ്രവാസികൾക്കും പങ്കെടുക്കാം.
ഗൾഫ് രാജ്യങ്ങളിൽനിന്ന് 23 വിജയികൾക്ക് നാലു ഗ്രാം വീതം സ്വർണനാണയം സമ്മാനമായി ലഭിക്കും. കഴിഞ്ഞവർഷം നടന്ന മത്സരത്തിലെ വൻ വിജയത്തെ തുടർന്നാണ് ഇക്കുറിയും പെരുന്നാളിന് വൻ സമ്മാനങ്ങളുമായി ‘ഗൾഫ് മാധ്യമം’ എത്തുന്നത്. ചിത്രങ്ങളും വിഡിയോകളും സമർപ്പിക്കാനുള്ള അവസാന സമയം മേയ് 10.
നിങ്ങൾ ചെയ്യേണ്ടത്:
● ‘ഗൾഫ് മാധ്യമം’ യു.എ.ഇ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക ( https://www.facebook.com/GulfMadhyamamUAE )
● ജോയ് ആലുക്കാസ് ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക ( https://www.facebook.com/Joyalukkas)
● ഗൾഫ് മാധ്യമം പേജിൽ ഈദുൽ ഫിത്ർ പോസ്റ്റിന് താഴെയുള്ള കമന്‍റ് ബോക്സിൽ നിങ്ങളുടെ ചിത്രങ്ങളോ വിഡിയോയോ പോസ്റ്റ് ചെയ്യുക
● വിഡിയോ ഒരുമിനിറ്റിൽ കവിയരുത്
● രജിസ്ട്രേഷൻ പൂർത്തീകരിക്കുക
https://www.facebook.com/gulfmadhyamamkuwait
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

