എസ്.എം.സി.എ കുവൈത്ത് രജത ജൂബിലി ആഘോഷം സമാപിച്ചു
text_fieldsഎസ്.എം.സി.എ കുവൈത്ത് രജത ജൂബിലി ആഘോഷത്തിെൻറ സമാപന സമ്മേളനം
കുവൈത്ത് സിറ്റി: എസ്.എം.സി.എ കുവൈത്ത് രജത ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടെയാണ് ഒരുവർഷം നീണ്ട ജൂബിലി പരിപാടി സമാപിച്ചത്. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സിറോ മലബാർ സഭ തലവൻ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ജൂബിലി സന്ദേശം നൽകി.
മൈഗ്രൻറ് കമീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ, മുൻ ചെയർമാന്മാരായിരുന്ന മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ഗ്രിഗറി കരോട്ടമ്പ്രൽ, നോർത്തേൺ അറേബ്യ വികാരിയറ്റ് അഡ്മിനിസ്ട്രേറ്റർ ബിഷപ് പോൾ ഹിൻഡർ എപ്പിസ്കോപ്പൽ വികാരി ഫാ. ജോണി ലോണിസ് മഴുവഞ്ചേരിൽ എന്നിവർ സംസാരിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ബിജു പറയന്നിലം, എസ്.എം.സി.എ ഗൾഫ് കോഒാഡിനേറ്റർ ഡോ. മോഹന തോമസ് പകലോമറ്റം എന്നിവരും സംസാരിച്ചു. എസ്.എം.സി.എ ഒഫീഷ്യേറ്റിങ് പ്രസിഡൻറ് സുനിൽ റാപ്പുഴ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു പി. ആേൻറാ സ്വാഗതവും ട്രഷറർ വിൽസൺ വടക്കേടത്ത് നന്ദിയും പറഞ്ഞു.
ചലച്ചിത്ര താരങ്ങളായ സിജോയ് വർഗീസ്, മിയ ജോർജ് എന്നിവർ പങ്കെടുത്ത ലൈവ് ചാറ്റ് ഷോ, പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. കേരളത്തിലെ ഭവന പദ്ധതി, ഒഡിഷയിലെ ഗ്രാമീണ ശുദ്ധജല പദ്ധതി, കുവൈത്തിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി നടത്തുന്ന സിവിൽ സർവിസ് പരിശീലന വേദി എന്നിവയുടെ രൂപരേഖ അവതരിപ്പിച്ചു.
ജൂബിലി ജനറൽ കൺവീനർ ബിജോയ് പാലാക്കുന്നേൽ, ജൂബിലി പ്രോഗ്രാം കമ്മിറ്റി കൺവീനർ റിജോയ് കേളംപറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഗ്ലോബൽ നസ്രാണി കലോത്സവത്തിെൻറ ഫലപ്രഖ്യാപനവും നടന്നു. തുടർന്ന് സംഘടനയുടെ സ്ഥാപകാംഗവും ജൂബിലി ജോയൻറ് കൺവീനറുമായ സൈജു മുളകുപാടം, എസ്.എം.സി.എ പ്രസിഡൻറും ജൂബിലി കമ്മിറ്റി ചെയർമാനുമായ തോമസ് കുരുവിള എന്നിവർ ചേർന്ന് ജൂബിലി സമാപിച്ചതായി പ്രഖ്യാപിച്ചു.
കേന്ദ്ര കൾചറൽ കൺവീനർ സന്തോഷ് ജോസഫ് നേതൃത്വം നൽകിയ റംശാ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിെൻറ പ്രാരംഭത്തിൽ നാല് ഏരിയ ജനറൽ കൺവീനർമാർ ചേർന്ന് പതാക ഉയർത്തുകയും ഏരിയ സെക്രട്ടറിമാരും ട്രഷറർമാരും ചേർന്ന് കേക്ക് മുറിക്കുകയും ചെയ്തു. വിവിധ മത്സര വിജയികളെയും വിവാഹ രജത ജൂബിലി ആഘോഷിക്കുന്നവരെയും മികച്ച വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. ടെക്നിക്കൽ ടീം അംഗങ്ങളായ ജോഹ്ന മഞ്ഞളി, ആൻറണി മനോജ്, ജാനെക്സ് ജോസ് എന്നിവരെയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

