Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാപിറ്റൽ ഗവർണറേറ്റ്​ സൗന്ദര്യവത്​കരിക്കും

text_fields
bookmark_border
കാപിറ്റൽ ഗവർണറും പൊതുമരാമത്ത്​ മന്ത്രിയും ചർച്ച നടത്തി
കാപിറ്റൽ ഗവർണറേറ്റ്​ സൗന്ദര്യവത്​കരിക്കും
cancel
camera_alt

 കാപിറ്റൽ ഗവർണർ ശൈഖ്​ തലാൽ അൽ ഖാലിദും പൊതുമരാമത്ത്​ മന്ത്രി ഡോ. റന അൽ ഫാരിസും ചർച്ച നടത്തുന്നു 

കുവൈത്ത്​ സിറ്റി: കാപിറ്റൽ ഗവർണറേറ്റ്​ സൗന്ദര്യവത്​കരിക്കാൻ പദ്ധതി. കാപിറ്റൽ ഗവർണർ ശൈഖ്​ തലാൽ അൽ ഖാലിദും പൊതുമരാമത്ത്​ മന്ത്രി ഡോ. റന അൽ ഫാരിസും ഇതുസംബന്ധിച്ച്​ ചർച്ച നടത്തി. തെരുവുകളും നടപ്പാതകളും ഭംഗിയാക്കും. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. കൈയേറ്റങ്ങൾ ​ഒഴിപ്പിക്കും.

നിലങ്ങള്‍ വൃത്തിയാക്കുക, കെട്ടിട അവശിഷ്​ടങ്ങള്‍ നീക്കുക, പൈതൃക മാര്‍ക്കറ്റുകള്‍ സംരക്ഷിക്കുക, മൈതാനങ്ങളിലും വിശ്രമകേന്ദ്രങ്ങളിലും ബെഞ്ചുകള്‍ അലങ്കരിക്കുക, കുടകള്‍ സ്ഥാപിക്കുക, പൊതുസൗകര്യങ്ങൾ വർധിപ്പിക്കുക, പൊതു കക്കൂസ്​, കുടിവെള്ള പദ്ധതികള്‍ സ്ഥാപിക്കുക എന്നിവയാണ്​ പദ്ധതിയിലുള്ളത്​.പ്രധാന വാണിജ്യകേന്ദ്രങ്ങളോടും മാര്‍ക്കറ്റുകളോടും ചേര്‍ന്ന് കാര്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ സ്ഥാപിക്കുകയെന്നതും പദ്ധതിയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The capital governorate will be beautified
Next Story