ഇന്റർനെറ്റ് സേവന തടസ്സ കാരണം; കേബ്ൾ മുറിഞ്ഞത്
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങളിൽ തടസ്സം നേരിട്ടതിന് കാരണം അന്താരാഷ്ട്ര കേബ്ൾ കണക്ഷൻ വിച്ഛേദിക്കപ്പെട്ടതാണെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) വ്യക്തമാക്കി.
നിരവധി ടെലികമ്യൂണിക്കേഷൻ കമ്പനികൾക്ക് ഇന്റർനെറ്റ് സേവനങ്ങളിൽ തടസ്സം നേരിട്ടിരുന്നു. കുവൈത്തിലെ രാജ്യാന്തര ശൃംഖലയെയും ആശയവിനിമയ ശൃംഖലയെയും ബന്ധിപ്പിക്കുന്ന കേബ്ൾ ബന്ധമാണ് തകരാറിലായത്.
പകരം സംവിധാനം ഏർപ്പെടുത്താൻ ടെലികമ്യൂണിക്കേഷൻ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കേടായ കേബ്ൾ നന്നാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

