Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ചു

text_fields
bookmark_border
പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ചു
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹി​ന്​ രാ​ജി സ​മ​ർ​പ്പി​ക്കു​ന്നു

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: രാ​ഷ്​​ട്രീ​യ അ​നി​ശ്ചി​ത​ത്വം ബാ​ക്കി​യാ​ക്കി കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ വീ​ണ്ടും രാ​ജി​വെ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ ചൊ​വ്വാ​ഴ്​​ച ബ​യാ​ൻ പാ​ല​സി​ലെ​ത്തി കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹി​ന്​ രാ​ജി സ​മ​ർ​പ്പി​ച്ചു.

​പാ​ർ​ല​മെൻറു​മാ​യു​ള്ള പ്ര​ശ്​​ന​ങ്ങ​ളാ​ണ്​ മ​ന്ത്രി​സ​ഭ​യു​ടെ രാ​ജി​യി​ലേ​ക്ക്​ ന​യി​ച്ച​ത്. പാ​ർ​ല​മെൻറു​മാ​യു​ള്ള ബ​ന്ധം ന​ന്നാ​ക്കാ​നാ​യി മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ച്​ പു​നഃ​സം​ഘ​ടി​പ്പി​ച്ച ശേ​ഷ​വും പ്ര​ശ്​​ന​ങ്ങ​ൾ അ​വ​സാ​നി​ച്ചി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്​​ച പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ കു​റ്റ​വി​ചാ​ര​ണ ന​ട​ത്തി​യി​രു​ന്നു.

പ്ര​തി​പ​ക്ഷ​ത്തി​ന്​ ഭൂ​രി​പ​ക്ഷ​മു​ള്ള പാ​ർ​ല​മെൻറ്​ നി​ര​ന്ത​രം മ​ന്ത്രി​മാ​ർ​ക്കെ​തി​രെ കു​റ്റ​വി​ചാ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്നു. അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യാ​ൽ ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം മ​ന്ത്രി​സ​ഭ രാ​ജി​വെ​ക്കേ​ണ്ട​തു​ണ്ട്. അ​ത്ത​രം സാ​ഹ​ച​ര്യം മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ്​ രാ​ജി​യെ​ന്ന്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

2020 ന​വം​ബ​റി​ൽ പാ​ർ​ല​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ശേ​ഷം മൂ​ന്നാ​മ​ത്​ ത​വ​ണ​യാ​ണ്​ മ​ന്ത്രി​സ​ഭ രാ​ജി​വെ​ക്കു​ന്ന​ത്.

2021 ജ​നു​വ​രി​യി​ൽ മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ച്​ മാ​ർ​ച്ച്​ ര​ണ്ടി​ന്​ ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​സ്സ​ബാ​ഹി​​ന്റെ ത​ന്നെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ മ​ന്ത്രി​സ​ഭ വ​ന്നു. മ​ന്ത്രി​മാ​ർ​ക്കെ​തി​രാ​യ കു​റ്റ​വി​ചാ​ര​ണ പ​ര​മ്പ​ര​യെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ രാ​ജി. 2021 ന​വം​ബ​റി​ൽ പു​നഃ​സം​ഘ​ട​ന​ക്കാ​യി രാ​ജി​വെ​ച്ചു.

പാ​ർ​ല​മെൻറും സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള ബ​ന്ധം ന​ന്നാ​ക്കാ​നാ​യി അ​മീ​റി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ഷ​ന​ൽ ഡ​യ​ലോ​ഗി​​ന്റെ തു​ട​ർ​ച്ച​യാ​യി പു​തി​യൊ​രു തു​ട​ക്ക​ത്തി​നാ​യാ​ണ്​ മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ച​ത്. പാ​ർ​ല​മെൻറി​ന്​ അ​ന​ഭി​മ​ത​രാ​യ മ​ന്ത്രി​മാ​രെ ഒ​ഴി​വാ​ക്കി​യും കൂ​ടു​ത​ൽ പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​മാ​ണ്​ പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ച്ച​ത്. അ​തി​ന്​ ശേ​ഷ​വും പ്ര​ശ്​​ന​ങ്ങ​ൾ അ​വ​സാ​നി​ച്ചി​ല്ല. ഒ​ടു​വി​ൽ മൂ​ന്നാ​മ​ത്തെ രാ​ജി​യി​ലു​മെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait parliament
News Summary - The cabinet has resigned to reconvene
Next Story