Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാക്കി കോവിഡ്​കാല...

ബാക്കി കോവിഡ്​കാല നിയന്ത്രണങ്ങളും നീക്കി കുവൈത്ത്​

text_fields
bookmark_border
ബാക്കി കോവിഡ്​കാല നിയന്ത്രണങ്ങളും നീക്കി കുവൈത്ത്​
cancel
camera_alt

സർക്കാർ വക്​താവ്​ താരിഖ്​ അൽ മസ്​റം മന്ത്രിസഭ തീരുമാനങ്ങൾ വിശദീകരിക്കുന്നു

Listen to this Article

കു​​വൈത്ത്​ സിറ്റി: അവശേഷിക്കുന്ന കോവിഡ്​ കാല നിയന്ത്രണങ്ങളും നീക്കി കുവൈത്ത്​. അടച്ചിട്ട സ്ഥലങ്ങളിലും ഇനി മാസ്​ക്​ നിർബന്ധമില്ല. വിദേശത്തുനിന്ന്​ വരുന്നവർക്ക്​ വാക്​സിനേഷനോ പി.സി.ആർ പരിശോധനയോ ആവശ്യമില്ല. ക്വാറൻറീൻ നിബന്ധനകളും നീക്കി. വാക്​നിൻ എടുത്താലും ഇല്ലെങ്കിലും രോഗികളുമായി സമ്പർക്കം പുലർത്തിയാൽ പോലും ക്വാറൻറീൻ ആവശ്യമില്ല. സ്​പോർട്​സ്​ സ്​റ്റോഡിയങ്ങളിൽ പൂർണതോതിൽ പ്രവേശനം അനുവദിക്കും. രോഗലക്ഷണമുള്ളവർ മാസ്​ക്​ ധരിക്കണമെന്ന്​ നിർദേശമുണ്ട്​. കുത്തിവെപ്പ്​ എടുക്കാത്തവർക്കും കളിക്കളങ്ങളിൽ പ്രവേശിക്കാം.

ശ്ലോനിക്​ ആപ്ലിക്കേഷൻ ഉപയോഗം കോവിഡ്​ ബാധിതരുടെ ഫോളോഅപ്പിന്​ മാത്രമായി പരിമിതപ്പെടുത്തി. രാജ്യത്തെ കോവിഡ്​ സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്നാണ്​ നിയന്ത്രണങ്ങൾ നീക്കിയത്​. ഒരാൾ പോലും ഇപ്പോൾ കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലില്ല. പ്രതിദിനം അമ്പതോളം പേർക്ക്​ വൈറസ്​ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും രോഗമുക്​തി അതിനേക്കാൾ കൂടുതലാണ്​. ഏഴ്​ പേർ മാത്രമേ ആകെ ചികിത്സയിലുള്ളൂ. ഇതിൽ ആർക്കും ഗുരുതരാവസ്ഥയില്ല. ആഴ്​ചകളായി മരണവും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. കോവിഡ്​ പ്രതിരോധത്തിനായി ത്യാഗം ചെയ്​ത ആരോഗ്യ ജീവനക്കാർക്കും മറ്റുള്ളവർക്കും സഹകരിച്ച ജനങ്ങൾക്കും കുവൈത്ത്​ മന്ത്രിസഭ നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story