ജാബ്രിയയിൽ കെട്ടിടം തകർന്ന സംഭവം; കർശന നടപടിയെന്ന് മന്ത്രി
text_fieldsജാബ്രിയയിൽ ബുധനാഴ്ച
രാത്രി പൊളിക്കുന്നതിനിടെ തകർന്ന കെട്ടിടം
കുവൈത്ത് സിറ്റി: ജാബ്രിയയിൽ കെട്ടിടം തകർന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മൗഷർജി. സംഭവത്തെക്കുറിച്ച അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രയാസകരമായ സാഹചര്യത്തിലും അപകടത്തെ ഗൗരവമായി കൈകാര്യം ചെയ്ത വിവിധ മന്ത്രാലയങ്ങളെയും സ്ഥാപനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. തകർന്ന കെട്ടിടത്തിൽ ആളുകൾ ഇല്ലെന്ന് ഉറപ്പുവരുത്താൻ നടത്തിയ ശ്രമങ്ങളെയും മന്ത്രി സൂചിപ്പിച്ചു.
പൊളിക്കലിന് ഉത്തരവാദിയായ കരാറുകാരന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വ്യക്തമാക്കി. സംഭവശേഷം കരാറുകാരൻ സ്ഥലത്ത് നിന്ന് ഓടിപ്പോയതായും റിപ്പോർട്ടിൽ പറയുന്നു. തകർച്ചക്ക് ഉത്തരവാദികളായവർക്കെതിരെ കുറ്റം ചുമത്തുന്നതിനായി നടപടി തുടരുകയാണ്.
ബുധനാഴ്ച രാത്രിയാണ് പൊളിക്കുന്നതിനിടെ ജാബ്രിയയിൽ ആറുനില കെട്ടിടം തകർന്നുവീണത്. റിപ്പോർട്ട് ലഭിച്ചയുടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. മൂന്നു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ആർക്കും പരിക്കുകളൊന്നും ഇല്ലെന്ന് സ്ഥിരീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.