Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബൂസ്​റ്റർ ഡോസ് വാക്സിൻ...

ബൂസ്​റ്റർ ഡോസ് വാക്സിൻ നൽകേണ്ടവർക്ക് സന്ദേശം അയച്ചുതുടങ്ങി

text_fields
bookmark_border
ബൂസ്​റ്റർ ഡോസ് വാക്സിൻ നൽകേണ്ടവർക്ക് സന്ദേശം അയച്ചുതുടങ്ങി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ വാ​ക്​​സി​ൻ എ​ടു​ക്കേ​ണ്ട​വ​ർ​ക്ക്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​പ്പോ​യ്​​ൻ​റ്​​മെൻറ്​ സ​ന്ദേ​ശം അ​യ​ച്ചു​തു​ട​ങ്ങി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ വി​ത​ര​ണം തു​ട​ങ്ങും.

പ്രാ​യ​മേ​റി​യ​വ​ർ, മാ​റാ​രോ​ഗി​ക​ൾ, പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ്​ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കി​യ ശേ​ഷം മൂ​ന്നാം ഡോ​സ്​ ന​ൽ​കു​ന്ന​ത്. ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ആ​ദ്യ ഡോ​സു​ക​ൾ ഏ​ത്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രാ​യാ​ലും ബൂ​സ്​​റ്റ​ർ ഡോ​സാ​യി ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്കാ​ണ്​ ന​ൽ​കു​ന്ന​ത്. രാ​ജ്യ​ത്ത്​ നാ​ലി​ലൊ​ന്ന്​ പേ​ർ​ക്കും ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ ഇ​തി​ന​കം ന​ൽ​കി​ക്ക​ഴി​ഞ്ഞു.

85 ശ​ത​മാ​ന​ത്തോ​ളം പേ​ർ ആ​ദ്യ ഡോ​സ്​ എ​ടു​ത്തു.

പ​ര​മാ​വ​ധി പേ​ർ​ക്ക്​ വേ​ഗ​ത്തി​ൽ വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി സാ​മൂ​ഹി​ക പ്ര​തി​രോ​ധ ശേ​ഷി കൈ​വ​രി​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ളും മ​ര​ണ​നി​ര​ക്കും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​ത്​ കു​ത്തി​വെ​പ്പ്​ ഉൗ​ർ​ജി​ത​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞ​തി​െൻറ ഫ​ല​മാ​യാ​ണ്​ വി​ല​യി​രു​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait citybooster dose
News Summary - The booster dose started sending messages to those who needed to be vaccinated
Next Story