‘തോറ്റവന്റെ പുസ്തകം’ കവർ ചിത്ര പ്രകാശനം
text_fields‘തോറ്റവന്റെ പുസ്തകം’ കവർ ചിത്രം ടി.വി. ഹിക്ക്മത്ത്
പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്ന അബ്ദുൾ ലത്തീഫ് നീലേശ്വരം എഴുതിയ ‘തോറ്റവന്റെ പുസ്തകം’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു.
മംഗഫ് കല ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങിൽ കല കുവൈത്ത് ജനറൽ സെക്രട്ടറി ടി.വി. ഹിക്ക്മത്ത് പ്രകാശനം നിർവഹിച്ചു. നളിനാക്ഷൻ ഒളവറ അധ്യക്ഷതവഹിച്ചു. യോഗത്തിൽ ഇർഫാദ്, സുധീർ മടിക്കൈ, യൂസഫ് ഓർച്ച എന്നിവർ ആശംസ അറിയിച്ചു. മുരളി വാഴക്കോടൻ സ്വാഗതവും കബീർ മഞ്ഞപ്പാറ നന്ദിയും പറഞ്ഞു. പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങൾ, പരിചയപ്പെട്ട വ്യക്തികൾ തുടങ്ങി എല്ലാം ഉൾപ്പെടുന്നതാണ് പുസ്തകം.
കുവൈത്തിലെ ജോലിക്കിടയിൽ കല കുവൈത്ത്, കേരള മുസ് ലിം അസോസിയേഷൻ, പ്രതിഭ കുവൈത്ത് തുടങ്ങിയ സംഘടനകളിൽ നടത്തിയ കഥാരചനയിൽ അബ്ദുൽ ലത്തീഫ് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. കുവൈത്ത് ടൈംസിന്റെ മലയാളം പതിപ്പ്, വാരികകൾ, കൈത്തിരി മാസിക എന്നിവയിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ പുസ്തകം പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

