ദി ബാസിൽ ആർട്സ് ഓണം-കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsദി ബാസിൽ ആർട്സിന്റെ ഓണം-കുടുംബസംഗമം 2023 ഫാ. ലിജു കെ. പൊന്നച്ചൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കല-സാംസ്കാരിക സംഘടനായ ദി ബാസിൽ ആർട്സ് ഓണം-കുടുംബസംഗമം 2023 സംഘടിപ്പിച്ചു. അബ്ബാസിയാ കലാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ ഓണസന്ദേശം നൽകി. ബാലതാരം പ്രണവ് ബിനു മുഖ്യാതിഥിയായിരുന്നു. ദി ബാസിൽ ആർട്സ് പ്രസിഡന്റ് ജെറി ജോൺ കോശി അധ്യക്ഷത വഹിച്ചു. ലേഡീസ് ചെയർപേഴ്സൺ ഷാനി ജോഫിൻ സ്വാഗതവും ജനറൽ സെക്രട്ടറി ബിനു ബെന്ന്യാം നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ജടായു ബീറ്റ്സിന്റെ നാടൻ പാട്ടുകൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് മാറ്റേകി,