Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചു സേന

text_fields
bookmark_border
എട്ട് ബാലിസ്റ്റിക് മിസൈലും 19 ഡ്രോണുകളും
ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചു സേന
cancel

കുവൈത്ത് സിറ്റി: രാജ്യത്തിന് നേരയെുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചു സേന. 24 മണിക്കൂറിനിടെ എട്ട് ബാലിസ്റ്റിക് മിസൈലും 19 ഡ്രോണുകളും സേന വിജയകരമായി പ്രതിരോധിച്ചു അപകടങ്ങൾ ഒഴിവാക്കി. ആക്രമണത്തിന്റെ തുടക്കം മുതൽ ഇതുവരെ കുവൈത്തിനെ ലക്ഷ്യമാക്കിയത് ഒൻപത് ക്രൂസ് മിസൈലും 327 ബാലിസ്റ്റിക് മിസൈലും 709 ഡ്രോണുകളുമാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ പ്രതിരോധത്തിനിടെ അവശിഷ്ട്ടങ്ങൾ വീണ 20 കേസുകൾ റിപ്പോർട്ട് ചെയ്തു. ആക്രമണം ആരംഭിച്ചത് മുതൽ ഇത്തരത്തിലുള്ള 669 കേസുകളാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കൈകാര്യം ചെയ്തത്. സമീപ ദിവസങ്ങളിൽ രണ്ട് വൈദ്യുതി, ജല ഡീസലൈനേഷൻ പ്ലാന്റുകൾ ആക്രമിക്കപ്പെട്ടുവെങ്കിലും

വൈധ്യുതി ജല സംവിധാനങ്ങൾ സുസ്ഥിരവും നിയന്ത്രണത്തിലുമാണെന്ന് വൈദ്യുതി മന്ത്രാലയ വക്താവ് വ്യക്തമാക്കി. സ്വദേശികളും പ്രവാസികളും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം. അധികാരികളുമായി ചേർന്ന് നിൽക്കൽ ഓരോരുത്തരുടെയും കടമയാണെന്നും അധികൃതർ ഉണർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The army strongly repelled the attacks.
Next Story