അപേക്ഷകന് തീരുമാനിക്കാം; കൊറിയർ സേവനം നിർബന്ധമല്ലെന്ന് ഇന്ത്യൻ എംബസി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ ബി.എൽ.എസ് സെന്ററുകൾ നൽകുന്ന കൊറിയർ സേവനം ഉപയോഗപ്പെടുത്തുന്നത് അപേക്ഷകർക്ക് തിരഞ്ഞെടുക്കാമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. കൊറിയർ സേവനം ഉപയോഗപ്പെടുത്തൽ പൂർണമായും ഓപ്ഷനൽ ആണ്.
ഡോക്യുമെന്റുകളോ പാസ്പോർട്ടുകളോ നിർദിഷ്ട വിലാസത്തിൽ എത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം. കൊറിയർ സേവനം നിർബന്ധമല്ല. അപേക്ഷകർക്ക് പാസ്പോർട്ടുകളോ രേഖകളോ കൊറിയർ ഡെലിവറി വഴി ലഭിക്കുന്നതിനേക്കാൾ ഒന്നോ രണ്ടോ ദിവസം മുമ്പ് അതേ ഐ.സി.എ.സിയിൽ നിന്ന് ശേഖരിക്കാനാകുമെന്നും എംബസി അറിയിച്ചു. സേവനങ്ങൾക്കായുള്ള എംബസി അംഗീകൃത നിരക്കുകൾ ഓരോ ഐ.സി.എ.സിയിലും സർവിസ് കൗണ്ടറുകളിൽ ഉൾപ്പെടെ വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ട്. അപേക്ഷകർ ഈ നിരക്കുകൾ പരിശോധിച്ച് ഉറപ്പുവരുത്തണം.
എംബസി നിശ്ചയിച്ചിട്ടുള്ള നിശ്ചിത നിരക്കിൽ ഓപ്ഷനൽ സേവനങ്ങൾ നൽകാൻ ബി.എൽ.എസിന് അധികാരമുണ്ട്. എന്നാൽ, ഈ അധിക സേവനങ്ങൾ ഓപ്ഷനൽ ആണ്. അംഗീകൃത നിരക്കുകൾക്കപ്പുറം അധിക ഫീസൊന്നും നൽകേണ്ടതില്ല. അപേക്ഷകർക്ക് +965 22211228 എന്ന നമ്പറിലും info.indkwi@blsinternational.net എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. https://www.blsindiakuwait.com എന്ന വെബ്സൈറ്റിലും വിവരങ്ങൾ നൽകിയിട്ടുണ്ട്.
സേവന നിരക്കുകൾ
- പാസ്പോർട്ട് ഫോം പൂരിപ്പിക്കൽ- 300 ഫിൽസ്
- വിസ ഫോം പൂരിപ്പിക്കൽ- 100 ഫിൽസ്
- ഫോട്ടോഗ്രാഫ്- 300 ഫിൽസ്
- ഫോട്ടോ കോപ്പി- 100 ഫിൽസ്,
- ഇംഗ്ലീഷ്/അറബിക് ടൈപ്പിങ് രണ്ടു ദീനാർ
- പാസ്പോർട്ട് കൊറിയർ ഡെലിവറി 1.5 ദീനാർ
- വിസ കൊറിയർ ഡെലിവറി- 4.5 ദീനാർ
- ഓൺലൈൻ ബർത്ത് രജിസ്ട്രേഷൻ -1.5 ദീനാർ
- വെബ് പ്രിന്റൗട്ട് - ഒരു പേജിന് 150 ഫിൽസ്
- സ്വയം സേവന ഫോം പൂരിപ്പിക്കുന്നതിനുള്ള ഇന്റർനെറ്റ് കിയോസ്ക് -100 ഫിൽസ്

