അമീറിന് ‘ശൈഖ് ഇസ ബിൻ സൽമാൻ ആൽ ഖലീഫയുടെ ഓർഡർ’ കൈമാറി
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ‘ശൈഖ്
ഇസ ബിൻ സൽമാൻ ആൽ ഖലീഫയുടെ ഓർഡർ’ കൈമാറുന്നു
കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ‘ശൈഖ് ഇസ ബിൻ സൽമാൻ ആൽ ഖലീഫയുടെ ഓർഡർ’ കൈമാറി. ബഹ്റൈനിലെ സഖീർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയാണ് ഇത് കൈമാറിയത്. ഇതിനൊപ്പം ബഹ്റൈൻ വാളും രാജാവ് അമീറിന് സമർപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കുവൈത്ത് അമീറിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരവും അഭിനന്ദനവുമായാണ് ഇവ കൈമാറിയത്. ഈ സമയം കവി മുഹമ്മദ് ഹാദി അൽ ഹൽവാജി കവിതയുമായി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.