ജി.സി.സി, ഗൾഫ്-മധ്യേഷ്യ ഉച്ചകോടിയിലേക്ക് അമീറിന് ക്ഷണം
text_fieldsകിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്തിലെ
സൗദി അംബാസഡർക്കൊപ്പം
കുവൈത്ത് സിറ്റി: ജിദ്ദയിൽ നടക്കുന്ന ജി.സി.സി നേതാക്കളുടെ ആലോചനായോഗത്തിലും ഗൾഫ്-മധ്യേഷ്യ ഉച്ചകോടിയിലും പങ്കെടുക്കാൻ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് സൗദി സൽമാൻ രാജാവിന്റെ ക്ഷണം.
ഈ മാസം 19നാണ് 18ാമത് ജി.സി.സി നേതാക്കളുടെ ആലോചനാ യോഗവും ഗൾഫ്-മധ്യേഷ്യ ഉച്ചകോടിയും നടക്കുന്നത്. രണ്ടു ക്ഷണക്കത്തുകളും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽ സഉൂദിൽനിന്ന് ഏറ്റുവാങ്ങി.
ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കിരീടാവകാശിയുടെ ദിവാൻ ചീഫ് ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, അമീരി ദിവാന്റെ അണ്ടർ സെക്രട്ടറിയും അമീറിന്റെ ഓഫിസ് ഡയറക്ടറുമായ അംബാസഡർ അഹമ്മദ് ഫഹദ് അൽ ഫഹദ്, കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടർ റിട്ട. ജനറൽ ജമാൽ മുഹമ്മദ് അൽ തിയാബ്, കിരീടാവകാശിയുടെ വിദേശകാര്യ അണ്ടർ സെക്രട്ടറി മസെൻ ഈസ അൽ ഈസ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

