യൂത്ത് ഇന്ത്യ കുവൈത്ത് ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു
text_fieldsയൂത്ത് ഇന്ത്യ കുവൈത്ത് ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചു. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ജനങ്ങളെ ബോധവത്കരിക്കുന്നതിനെ കുറിച്ചും ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങളിൽ എംബസി നടത്തുന്ന ഇടപെടലുകളും സർക്കാർ തലത്തിൽ നടന്ന ചർച്ചകളും അംബാസഡർ വിശദീകരിച്ചു. ഇന്ത്യൻ എൻജിനീയർമാർ എൻജിനീയേഴ്സ് സൊസൈറ്റി എൻ.ഒ.സിയുടെ പേരിൽ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രവാസികളുടെ യാത്ര പ്രതിസന്ധികളും അതിലൂടെ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും യൂത്ത് ഇന്ത്യ പ്രതിനിധികൾ അംബാസഡറുമായി പങ്കുവെച്ചു.
എംബസി മുഖേന പ്രവാസികൾക്ക് നൽകുന്ന സേവനങ്ങളും ഏതെല്ലാം വിഷയങ്ങളിൽ എംബസിയുമായി പ്രവാസികൾക്ക് ബന്ധപ്പെടാമെന്ന വിഷയത്തിലും പലർക്കും കൃത്യമായ അറിവില്ലെന്ന് ചൂണ്ടിക്കാട്ടിയ അംബാസഡർ എംബസി സേവനങ്ങളെക്കുറിച്ച അവബോധം പ്രവാസികൾക്കുണ്ടാക്കുന്നതിെൻറ പ്രാധാന്യം വിശദീകരിച്ചു. യൂത്ത് ഇന്ത്യ കുവൈത്ത് പരിപാടികളിലും സേവനങ്ങളിലും അദ്ദേഹം തൃപ്തി രേഖപ്പെടുത്തി. യൂത്ത് ഇന്ത്യ പ്രസിഡൻറ് ഉസാമ അബ്ദുൽ റസാഖ്, ജനറൽ സെക്രട്ടറി മുഹമ്മദ് ഫഹീം, വൈസ് പ്രസിഡൻറ് മെഹനാസ് മുസ്തഫ, ട്രഷറർ ഹശീബ്, യൂത്ത് ലേണിങ് ഹബ് കൺവീനർ സിജിൽ ഖാൻ എന്നിവർ പങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

