അംബാസഡർ വിദേശകാര്യ സഹമന്ത്രിയുമായി ചർച്ച നടത്തി
text_fieldsഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് കോൺസുലർ കാര്യ വിദേശകാര്യ സഹമന്ത്രി മിശ്അൽ അൽ ഇബ്രാഹിം അൽ മുദഫുമായി കൂടിക്കാഴ്ച നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് കോൺസുലർ കാര്യ വിദേശകാര്യ സഹമന്ത്രി മിശ്അൽ അൽ ഇബ്രാഹിം അൽ മുദഫുമായി കൂടിക്കാഴ്ച നടത്തി. മാനവ വിഭവ ശേഷിയുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ നടന്ന ജോയന്റ് വർക്കിങ് ഗ്രൂപ് യോഗത്തിലെ തീരുമാനങ്ങൾ അവലോകനം ചെയ്തു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ, ഇന്ത്യയിൽനിന്നുള്ള നഴ്സിങ് റിക്രൂട്ട്മെന്റ്, ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് ധാരണപത്രം, കോവാക്സിന് അംഗീകാരം ലഭ്യമാക്കൽ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തതായി ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

