അംബാസഡർ ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തി
text_fieldsകുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രി
ഡോ. ബാസിൽ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽനിന്ന് കോവിഡ് പ്രതിരോധ വാക്സിൻ കുവൈത്തിലെത്തിക്കുന്നതിന് മുൻകൈയെടുത്ത അംബാസഡറെ ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കുവൈത്തിലെ ഇന്ത്യക്കാരുടെ സുരക്ഷ, യു.എ.ഇ ഉൾപ്പെടെ രാജ്യങ്ങളിൽ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നത്, ആരോഗ്യ മേഖലയിലെ ഉഭയകക്ഷി സഹകരണം, കോവിഡ് പ്രതിരോധം തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
കുവൈത്തിലേക്ക് വരാനിരിക്കുന്നവരുടെ പ്രയാസങ്ങൾ മനസ്സിലാക്കുന്നതായും എന്നാൽ, രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യം കൂടി കണക്കിലെടുത്ത് മാത്രമേ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിയൂ എന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

