അംബാസഡർ ആഭ്യന്തരമന്ത്രിയുമായി ചർച്ച നടത്തി
text_fieldsഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് താമിർ അലി
സബാഹ് അൽ സാലിം അസ്സബാഹുമായി ചർച്ച നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് താമിർ അലി സബാഹ് അൽ സാലിം അസ്സബാഹുമായി ചർച്ച നടത്തി. കുവൈത്തിലേക്ക് തിരിച്ചെത്താനാകാത്ത പ്രവാസികളുടെ കാര്യവും വാക്സിനേഷൻ പ്രശ്നങ്ങളും ജയിലുകളിൽ കഴിയുന്നവരുടെ പ്രശ്നങ്ങളും ചർച്ചയായി. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണയിലും കരുതലിലും അംബാസഡർ ആഭ്യന്തരമന്ത്രിയെ നന്ദി അറിയിച്ചു. ആരോഗ്യ, സുരക്ഷ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടന്നതായി അധികൃതർ അറിയിച്ചു.

