അംബാസഡർ വാർത്താവിനിമയ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് വാർത്താവിനിമയ, കായിക, യുവജനകാര്യ മന്ത്രി അബ്ദുറഹ്മാൻ
ബദ അൽ മുതൈരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് വാർത്താവിനിമയ, കായിക, യുവജനകാര്യ മന്ത്രി അബ്ദുറഹ്മാൻ ബദ അൽ മുതൈരിയുമായി കൂടിക്കാഴ്ച നടത്തി. മാധ്യമരംഗം, വിവരവിനിമയം, സാംസ്കാരികം, യുവജനകാര്യം, കായികം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തതായി ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യൻ എംബസി അടുത്തിടെ രൂപം നൽകിയ ഇന്ത്യൻ സ്പോർട്സ് നെറ്റ്വർക്കിനെ കുറിച്ചും അംബാസഡർ കപ്പ് ക്രിക്കറ്റ്, ബാഡ്മിൻറൺ ടൂർണമെൻറുകളെ കുറിച്ചും സിബി ജോർജ് മന്ത്രിയോട് വിശദീകരിച്ചു. ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ചകളുണ്ടായി.

