ആൽബം പ്രകാശനം ചെയ്തു
text_fields‘ഒരു അൽഗോരിത പ്രണയം’ആൽബം സിറാജ് കടയ്ക്കൽ,
ഫാ. ഡേവിഡ് ചിറമേൽ, വി.പി. മുഹമ്മദ് അലി എന്നിവർ ചേർന്ന്
പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ യുവ ഗായകൻ സയൂഫ് കൊയിലാണ്ടി, മാപ്പിളപ്പാട്ട് ഗായകൻ മുജീബ് കല്ലായിപ്പാലം എന്നിവർ ആലപിച്ച ‘ഒരു അൽഗോരിത പ്രണയം’എന്ന ആൽബം പ്രകാശനം ചെയ്തു.
അബ്ബാസിയയിൽ നടന്ന കോഴിക്കോട് അസോസിയേഷൻ പ്രോഗ്രാമിൽ സാമൂഹിക പ്രവർത്തകനും കെ.എൽ കുവൈത്ത് ഫൗണ്ടറുമായ സിറാജ് കടയ്ക്കൽ, ഫാ. ഡേവിഡ് ചിറമേൽ, മെഡക്സ് മെഡിക്കൽ കെയർ ചെയർമാൻ വി.പി. മുഹമ്മദ് അലി എന്നിവർ ചേർന്നാണ് പ്രകാശനം ചെയ്തത്.
ചടങ്ങിൽ ഷാഫി കൊല്ലം, നജീബ് മണമ്മൽ, ഷാഫി മാക്കാത്തി, ഷമീദ്, റഫീഖ് ഒളവറ, നിസാം കടയ്ക്കൽ, ഷാമോൻ പൊൻകുന്നം, ഷാനവാസ് ബഷീർ ഇടമൺ, ഷബീർ, ഇസ്മായിൽ ഇസ്മു എന്നിവർ സംബന്ധിച്ചു. റാസിഖ് കുഞ്ഞിപ്പള്ളി രചനയും സംഗീതവും നിർവഹിച്ച ആൽബം അനീഷ് ആലപ്പുഴയാണ് നിർമിച്ചത്. ആൽബം ഉടൻ റിലീസ് ചെയ്യും.

