Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിമാനത്താവള...

വിമാനത്താവള യാത്രക്കാരുടെ പരിധി 10,000 ആയി ഉയർത്തി

text_fields
bookmark_border
വിമാനത്താവള യാത്രക്കാരുടെ പരിധി 10,000 ആയി ഉയർത്തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി. പ​ര​മാ​വ​ധി പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 7500ൽ​നി​ന്ന്​ 10,000 ആ​യാ​ണ്​ ഉ​യ​ർ​ത്തു​ന്ന​ത്. കൂ​ട്ടി​യ 2500 സീ​റ്റ്​ ഇ​ജി​പ്​​തി​ൽ​നി​ന്നാ​ണ്. 1250 സീ​റ്റ്​ കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​നും ജ​സീ​റ എ​യ​ർ​വേ​സി​നും 1250 സീ​റ്റ്​ ഇൗ​ജി​പ്​​ഷ്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും ന​ൽ​കും. ഇ​ന്ത്യ​ക്കാ​രു​ടെ കാ​ത്തി​രി​പ്പ്​ തു​ട​രു​ക​യാ​ണ്​. ഇ​ന്ത്യ, ഈ​ജി​പ്‌​ത്, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, പാ​കി​സ്​​താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളെ​യാ​ണ് കു​വൈ​ത്ത് റെ​ഡ് ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കാ​ൻ മാ​തൃ​സ​ഭ അ​നു​മ​തി ന​ൽ​കു​ക​യും യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ വി​വ​രി​ച്ച്​ ഡി.​ജി.​സി.​എ വി​ജ്ഞാ​പ​നം ഇ​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന തീ​യ​തി വ്യോ​മ​യാ​ന വ​കു​പ്പ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന വ​കു​പ്പു​മാ​യി കു​വൈ​ത്ത്​ അ​ധി​കൃ​ത​ർ ച​ർ​ച്ച ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ട്. ധാ​ര​ണ​യാ​യാ​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കും.

ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ റെ​ഡ്‌​ലി​സ്​​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മാ​യി​നി​ൽ​ക്കു​ന്ന​ത്​ ഒ​രു ദി​വ​സ​ത്തെ പ​ര​മാ​വ​ധി ഇ​ൻ​ക​മി​ങ്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ത്ത​താ​ണ്.

ഇ​ത്​ വ​ർ​ധി​പ്പി​ക്കാ​തെ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വി​മാ​ന​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കു​ന്ന​ത്​ ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ്​ വ്യോ​മ​യാ​ന വ​കു​പ്പി​െൻറ നി​ല​പാ​ട്​ എ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ. പ്ര​വ​ർ​ത്ത​ന​ശേ​ഷി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ വ്യോ​മ​യാ​ന വ​കു​പ്പ്​ മ​ന്ത്രി​സ​ഭ​ക്ക്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airport
News Summary - The airport has raised the passenger limit to 10,000
Next Story