60 വയസ്സ് പ്രായപരിധി ജനുവരി മൂന്നുമുതൽ പ്രാബല്യത്തിൽ
text_fieldsകുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിൽ പ്രായമുള്ള ബിരുദമില്ലാത്തവർക്ക് ജനുവരി മൂന്നുമുതൽ മാൻപവർ അതോറിറ്റി വർക്ക് പെർമിറ്റ് പുതുക്കി നൽകില്ല. തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ 70,000 വിദേശികൾക്ക് രാജ്യം വിടേണ്ടിവരും.സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസമോ അതിനു താഴെയോ യോഗ്യതയുള്ള വിദേശികൾക്ക് 60 വയസ്സ് കഴിഞ്ഞാൽ വർക്ക് പെർമിറ്റ് പുതുക്കിനൽകില്ലെന്ന് മാൻപവർ അതോറിറ്റി ഉത്തരവിറക്കിയത് കഴിഞ്ഞ ആഗസ്റ്റിലാണ്. ഉത്തരവിറങ്ങിയ ശേഷം പരമാവധി ഒരുവർഷം വരെയാണ് ഇത്തരക്കാർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകുന്നത്.
ഇൗ കാലപരിധി കഴിഞ്ഞാൽ ഇവർ നാട്ടിലേക്ക് മടങ്ങേണ്ടിവരും. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡമാകുമ്പോൾ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് മടങ്ങേണ്ടിവരും.റസ്റ്റാറൻറ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് ഇവരിൽ കൂടുതലും തൊഴിലെടുക്കുന്നത്. വിദേശി അവിദഗ്ധ തൊഴിലാളികളെ പരമാവധി കുറച്ച് രാജ്യത്ത് ജനസംഖ്യാ സന്തുലനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതർ പ്രായപരിധി കൊണ്ടുവന്നത്.തീരുമാനം കർശനമായി നടപ്പാക്കുമെന്നും ഒരു വിഭാഗത്തിനും ഇളവ് നൽകില്ലെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
മക്കൾക്ക് കുടുംബ വിസ എടുക്കാനുള്ള നിയമപരമായ യോഗ്യതയുണ്ടെങ്കിൽ 60 വയസ്സ് കഴിഞ്ഞവർക്ക് അവരുടെ കീഴിൽ കുടുംബ വിസയിലേക്ക് മാറാൻ കഴിയും.തൊഴിലെടുക്കരുതെന്ന നിബന്ധനയോടെയാണ് കുടുംബ വിസയിലേക്ക് മാറാൻ അനുവദിക്കുക. സർക്കാറിെൻറ കഴിഞ്ഞവർഷത്തെ സ്ഥിതിവിവരക്കണക്ക് പ്രകാരം ബിരുദം ഇല്ലാത്ത 60 വയസ്സ് തികഞ്ഞ ഒരു ലക്ഷത്തോളം പേർ കുവൈത്തിലുണ്ടെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, 70,000 പേരെ ഉള്ളൂവെന്നാണ് പുതിയ റിപ്പോർട്ട്.കോവിഡ് കാലത്ത് നാട്ടിൽ പോയി തിരിച്ചുവരാത്തവരെ കഴിച്ചാണ് 70,000 പേർ എന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

