Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിമാനത്താവളം...

വിമാനത്താവളം സജീവമാകുന്നത്​ വിപണിക്ക്​ ഉണർവേകും

text_fields
bookmark_border
വിമാനത്താവളം സജീവമാകുന്നത്​ വിപണിക്ക്​ ഉണർവേകും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം പൂ​ർ​ണ പ്ര​വ​ർ​ത്ത​ന​ശേ​ഷി​യി​ലാ​കു​ന്ന​ത്​ വി​പ​ണി​ക്ക്​ ഉ​ണ​ർ​വേ​കും. വി​ദേ​ശി​ക​ൾ നാ​ട്ടി​ൽ പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ പ​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ക​ച്ച​വ​ടം ന​ട​ക്കാ​റു​ള്ള​ത്. വാ​ച്ചു​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, മി​ഠാ​യി​ക​ൾ, ന​ട്​​സ്, ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ബാ​ഗു​ക​ൾ തു​ട​ങ്ങി​യ പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ​യെ​ല്ലാം ക​ച്ച​വ​ടം വ​ർ​ധി​ക്കും. ക​ഴി​ഞ്ഞ​മാ​സ​ങ്ങ​ളി​ൽ ചെ​റി​യ തോ​തി​ൽ വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ൾ ​ത​ന്നെ മാ​റ്റം പ്ര​ക​ട​മാ​യി​രു​ന്നു.

ര​ണ്ടും മൂ​ന്നും വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​ത്ത​വ​രു​ണ്ട്. യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വ​വും ഉ​യ​ർ​ന്ന വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്കു​മാ​ണ്​ ആ​ളു​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി​യി​രു​ന്ന​ത്. വി​മാ​ന​ത്താ​വ​ളം പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടെ സ​ർ​വി​സു​ക​ൾ വ​ർ​ധി​ക്കു​ക​യും ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യു​ക​യും ചെ​യ്യും. ട്രാ​വ​ൽ മേ​ഖ​ല​ക്കും പു​തി​യ സാ​ഹ​ച​ര്യം ക​രു​ത്തു​പ​ക​രും.

ഞാ​യ​റാ​ഴ്​​ച മു​ത​ലാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ ശേ​ഷി​യി​ലാ​കു​ന്ന​ത്. ഇ​തു​വ​രെ പ്ര​തി​ദി​നം 10,000 ഇ​ൻ​ക​മി​ങ്​ യാ​ത്ര​ക്കാ​ർ എ​ന്ന പ​രി​ധി​യു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ക​ർ​ഫ്യൂ​വി​ലും ലോ​ക്ഡൗ​ണി​ലും ത​ക​ർ​ന്ന ബി​സി​ന​സ്​ പ​തി​യെ പ​ച്ച​പി​ടി​ച്ചു​വ​രു​ക​യാ​ണ്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി അ​വ​സാ​നി​ച്ച്​ എ​ല്ലാം സാ​ധാ​ര​ണ നി​ല​യി​ലാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ൽ ആ​ണ്​ പ​ല​രും സ്ഥാ​പ​നം പൂ​ട്ടാ​തെ പി​ടി​ച്ചു​നി​ന്ന​ത്. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഇ​തി​ന​കം താ​ഴ്​ വീ​ണു. ഇ​നി​യൊ​രു ത​രം​ഗം താ​ങ്ങാ​നു​ള്ള ശേ​ഷി വ്യാ​പാ​ര മേ​ഖ​ല​ക്ക്​ ഇ​ല്ല. ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യെ​യാ​ണ്​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ൾ തൊ​ഴി​ലെ​ടു​ക്കു​ന്ന മേ​ഖ​ല കൂ​ടി​യാ​ണ്​ ചെ​റു​കി​ട വ്യാ​പാ​രം.

കു​വൈ​ത്തി​ക​ൾ വാ​ങ്ങു​ന്ന ത​രം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി​ക്ക്​ വ​ലി​യ ക്ഷ​തം സം​ഭ​വി​ച്ചി​രു​ന്നി​ല്ല. കോ​വി​ഡ്​ കാ​ല​ത്തും സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​ക​ൾ​ക്ക്​ കൃ​ത്യ​മാ​യി ശ​മ്പ​ളം ല​ഭി​ച്ചു. പ​തി​വു​ള്ള വി​ദേ​ശ യാ​ത്ര ഇ​ല്ലാ​ത്ത​തി​നാ​ൽ കു​വൈ​ത്തി​ക​ളു​ടെ പ​ക്ക​ൽ മി​ച്ചം വ​ന്ന പ​ണ​ത്തി​ൽ ഒ​രു പ​ങ്ക്​ വി​പ​ണി​യി​ൽ ഇ​റ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait market
News Summary - The activation of the airport will stimulate the market
Next Story