പരിശോധനക്കിടെ രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് പിടികൂടി
text_fieldsപ്രതിയും പിടിച്ചെടുത്ത മദ്യക്കുപ്പികളും
കുവൈത്ത് സിറ്റി: പൊലീസ് പരിശോധനക്കിടെ വാഹനത്തിൽ മദ്യവുമായെത്തിയ പ്രതിയുടെ പരാക്രമം. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടി. ശനിയാഴ്ച അബൂഹഫീഫ ഏരിയയിലാണ് സംഭവം. അഹ്മദി സെക്യൂരിറ്റി ഡയറക്ടേറ്റ് അബൂഹഫീഫയിൽ പതിവ് വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ എത്തിയ വാഹനം പരിശോധിക്കുന്നതിനായി പൊലീസ് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഡ്രൈവർ വാഹനം നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ചു.
ഇതിനിടെ ഒരു പൊലീസുകാരനെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. തുടർന്ന് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട പ്രതിയെ പട്രോളിങ് സംഘം പിന്തുടർന്ന് തിരച്ചിൽ നടത്തി പിടികൂടുകയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത് തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. വാഹനം പരിശോധയിൽ മദ്യം അടങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്ന കുപ്പികൾ ഉദ്യോഗസ്ഥർ കണ്ടെത്തി.

