Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇരട്ടക്കൊല കേസ്...

ഇരട്ടക്കൊല കേസ് പ്രതിക്ക്​ ക്രിമിനൽ പശ്ചാത്തലമില്ല

text_fields
bookmark_border
ഇരട്ടക്കൊല കേസ് പ്രതിക്ക്​ ക്രിമിനൽ പശ്ചാത്തലമില്ല
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ അ​മ്മ​യെ​യും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക്​ മു​മ്പ്​ കു​റ്റ​കൃ​ത്യ പ​ശ്ചാ​ത്ത​ല​മി​ല്ലെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. കു​റ്റാ​ന്വേ​ഷ​ണ വ​കു​പ്പി​െൻറ അ​ന്തി​മ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യ​മു​ള്ള​ത്. മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത് സം​ഘ​ങ്ങ​ളു​മാ​യും ഇ​യാ​ൾ​ക്ക് ബ​ന്ധ​മൊ​ന്നും ഇ​ല്ല. ര​ക്​​ത സാ​മ്പി​ളി​ൽ മ​യ​ക്കു​മ​രു​ന്ന്​ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

19 വ​യ​സ്സു​കാ​ര​നാ​യ സി​റി​യ​ൻ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ആ​ണ്​ കു​വൈ​ത്ത്​ പൗ​ര​ത്വ​മു​ള്ള മാ​താ​വി​നെ​യും ര​ക്ഷ​പ്പെ​ടു​ന്ന വ​ഴി മ​ഹ​ബൂ​ല​യി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ട്രാ​ഫി​ക്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ​യും കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, യു​വാ​വ് തൊ​ഴി​ൽ​ര​ഹി​ത​ൻ ആ​യി​രു​ന്നു എ​ന്നും റി​പ്പോ​ർ​ട്ടി​ൽ ഉ​ണ്ട്. കൊ​ല്ല​പ്പെ​ട്ട പൊ​ലീ​സു​കാ​ര​നി​ൽ​നി​ന്ന്​ തോ​ക്ക്​ കൈ​ക്ക​ലാ​ക്കി ര​ക്ഷ​പ്പെ​ട്ട യു​വാ​വ് വ​ഫ്ര​യി​ലെ ഫാ​മി​ൽ ഒ​ളി​ക്കു​ക​യും പൊ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ വെ​ടി​യേ​റ്റ്​ മ​രി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

പ്ര​തി മ​ര​ണ​പ്പെ​ട്ടു ക​ഴി​ഞ്ഞ​തി​നാ​ൽ കൊ​ല​പാ​ത​ക​ത്തി​െൻറ പ്രേ​ര​ണ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ന്​ ഇ​നി പ​രി​മി​തി​യു​ണ്ട്. ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്നു എ​ന്ന ത​ര​ത്തി​ൽ നേ​ര​ത്തെ പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം നാ​ടി​നെ ന​ടു​ക്കി​യ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accusedMurder Casescriminal background
News Summary - The accused in the double murder case has no criminal background
Next Story