Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​പ​ക​ട​മേ​റു​ന്നു;...

അ​പ​ക​ട​മേ​റു​ന്നു; നോ​മ്പു​തു​റ സ​മ​യ​ത്ത്​ ഡെ​ലി​വ​റി ബോ​യ്​​സി​െൻറ മ​ര​ണ​പ്പാ​ച്ചി​ൽ

text_fields
bookmark_border
അ​പ​ക​ട​മേ​റു​ന്നു; നോ​മ്പു​തു​റ സ​മ​യ​ത്ത്​ ഡെ​ലി​വ​റി ബോ​യ്​​സി​െൻറ മ​ര​ണ​പ്പാ​ച്ചി​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: നോ​മ്പു​തു​റ​ക്ക്​ അ​ൽ​പം മു​മ്പു​ള്ള സ​മ​യ​ങ്ങ​ളി​ൽ ബൈ​ക്കു​ക​ളി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന ഡെ​ലി​വ​റി ബോ​യ്​​സി​െൻറ മ​ര​ണ​പ്പാ​ച്ചി​ൽ. ക​ർ​ഫ്യൂ​വി​ന്​ മു​മ്പ്​ ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ഉൗ​ളി​യി​ട്ട്​ പോ​കു​ന്ന ബൈ​ക്കു​ക​ൾ അ​പ​ക​ട​ത്തി​ൽ പെ​ടാ​ൻ സാ​ധ്യ​ത ​ഏ​റെ​യാ​ണ്. അ​ത്ത​രം ചി​ല അ​പ​ക​ട​ങ്ങ​ൾ ഇൗ ​റ​മ​ദാ​നി​ലും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടു.

ഒ​രേ സ​മ​യ​ത്ത്​ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക്​ ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കേ​ണ്ട​തു​ള്ള​ത്​ കൊ​ണ്ടാ​ണ്​ ഇ​വ​ർ അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത്. നോ​മ്പു​തു​റ സ​മ​യം അ​ല്ലാ​ത്ത​പ്പോ​ഴും തി​ര​ക്കു​ള്ള റോ​ഡു​ക​ളി​ലും ചി​ല​ർ അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ചീ​റി​പ്പാ​യു​ന്ന​ത്​ കാ​ണാം.

ഡെ​ലി​വ​റി ബോ​യ്​​സ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്​ സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ ല​ഭ്യ​മ​ല്ല. അ​തേ​സ​മ​യം, ബൈ​ക്ക്​ അ​പ​ക​ട​ങ്ങ​ൾ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ കു​ത്ത​നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ബൈ​ക്ക​പ​ക​ടം മു​ൻ​കാ​ല​ത്തെ അ​പേ​ക്ഷി​ച്ച്​ കൂ​ടു​ത​ൽ ത​ന്നെ​യെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ചൂ​ടോ​ടെ ഭ​ക്ഷ​ണം വീ​ട്ടി​ലും ഒാ​ഫി​സി​ലും എ​ത്തി​ച്ചു​ന​ൽ​കു​ന്ന റ​സ്​​റ്റാ​റ​ൻ​റു​ക​ളു​ടെ ശൃം​ഖ​ല അ​ടു​ത്തി​ടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. വെ​ബ്​​സൈ​റ്റ്​ വ​ഴി​യും മൊ​ബൈ​ൽ ഫോ​ൺ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും ഒാ​ർ​ഡ​ർ ചെ​യ്യാം. പൊ​തു​വേ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രു​ടെ ​ശ​മ്പ​ളം ആ​ക​ർ​ഷ​ക​മ​ല്ല.

ന​ല്ല സ​ർ​വി​സി​ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ ന​ൽ​കു​ന്ന ക​മീ​ഷ​നാ​ണ്​ ആ​ശ്വാ​സം. ഭ​ക്ഷ​ണം ചൂ​ടോ​ടെ ഏ​റ്റ​വും വേ​ഗ​ത്തി​ൽ എ​ത്തി​ക്കു​ന്ന​ത്​ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ തൃ​പ്​​തി വ​ർ​ധി​പ്പി​ക്കും. തൃ​പ്​​ത​ര​ല്ലാ​ത്ത ഉ​പ​ഭോ​ക്​​താ​ക്ക​ൾ ആ​പ്ലി​ക്കേ​ഷ​നി​ൽ റേ​റ്റി​ങ്​ താ​ഴ്​​ത്തും. മു​ഴു​സ​മ​യ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ​ക്ക്​ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ൻ​ഷു​റ​ൻ​സ്​ ഉ​റ​പ്പു​വ​രു​ത്താ​റു​ണ്ട്. ​പാ​ർ​ട്ട്​​ടൈം ജീ​വ​ന​ക്കാ​ർ​ക്ക്​ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ​യു​മി​ല്ല. സാ​ധ​നം എ​ത്തി​ക്കാ​ൻ അ​ൽ​പം വൈ​കി​യാ​ൽ ജോ​ലി ത​ന്നെ ന​ഷ്​​ട​പ്പെ​ടു​മെ​ന്നു​മാ​ണ്​ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. ഉ​പ​ഭോ​ക്​​താ​ക്ക​ൾ ബ്ലോ​ക്ക്​ ന​മ്പ​റും സ്​​ട്രീ​റ്റ്​ ന​മ്പ​റും തെ​റ്റി​ച്ച്​ പ​റ​ഞ്ഞ്​ പ​ല​പ്പോ​ഴും സ​മ​യം പാ​ഴാ​വാ​റു​ണ്ട്. ഇ​തും ഒാ​ട്ട​പ്പാ​ച്ചി​ലി​ന്​ കാ​ര​ണ​മാ​കു​ന്നു.

പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഡെ​ലി​വ​റി ബൈ​ക്കു​ക​ൾ​ വി​ല​ക്കാ​ൻ നീ​ക്കം

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്തെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഡെ​ലി​വ​റി ബൈ​ക്കു​ക​ൾ​ക്ക്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്താ​ൻ ആ​ലോ​ച​ന​യു​ള്ള​താ​യി റി​പ്പോ​ർ​ട്ട്. ഗ​താ​ഗ​ത വ​കു​പ്പ്​ അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്.

റോ​ഡ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​ണ്​ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​ക്ക്​ അ​ധി​കൃ​ത​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഡെ​ലി​വ​റി മോ​ട്ടോ​ർ ബൈ​ക്ക്​ ഒാ​ടി​ക്കു​ന്ന​വ​ർ റോ​ഡു​ക​ളി​ൽ സു​ര​ക്ഷ​യും നി​യ​മ​ങ്ങ​ളും പാ​ലി​ക്കു​ന്നി​ല്ലെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്.

ട്രാ​ക്ക്​ തെ​റ്റി​ക്കു​ന്ന​തും അ​മി​ത വേ​ഗ​ത്തി​ൽ പാ​യു​ന്ന​തും അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​കു​ന്നു.

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വ്യാ​പാ​ര നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ഡെ​ലി​വ​റി സ​ർ​വി​സു​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ബൈ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഭൂ​രി​ഭാ​ഗം ഹോം ​ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ളും ന​ട​ത്തു​ന്ന​ത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delivery boyaccident
Next Story