യൂറോപ്യൻ യൂനിയൻ-ജി.സി.സി ഒമ്പതാമത് ബിസിനസ് ഫോറം കുവൈത്തിൽ
text_fieldsകുവൈത്ത് സിറ്റി: യൂറോപ്യൻ യൂനിയൻ-ജി.സി.സി ഒമ്പതാമത് ബിസിനസ് ഫോറത്തിന് കുവൈത്ത് ആതിഥേയത്വം വഹിക്കും. നവംബർ അഞ്ച്, ആറ് തിയതികളിലായി അബ്ദുല്ല അൽ സാലിം കൾച്ചറൽ സെന്ററിലാണ് സമ്മേളനം. യൂറോപ്യൻ കമ്മീഷണർ മരോഷ് സെഫ്കോവിച്ച്, യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക് വൈസ് പ്രസിഡൻറ് ഇയോന്നിസ് സാകിരിസ് എന്നിവരും ഇരുഭാഗങ്ങളിലെയും നയരൂപീകരണക്കാർ, ബിസിനസ് നേതാക്കൾ, നിക്ഷേപകർ എന്നിവർ പങ്കെടുക്കും.
സാമ്പത്തിക വൈവിധ്യവത്കരണം, സുസ്ഥിര വളർച്ച എന്നിവയിൽ യൂറോപ്യൻ യൂനിയൻ-ജി.സി.സി സഹകരണം വർധിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം യൂറോപ്യൻ യൂനിയൻ-ജി.സി.സി ചരക്ക് വ്യാപാരം 116 ബില്യൺ യൂറോയിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

