Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫൈസർ വാക്​സിൻ 25ാമത്​...

ഫൈസർ വാക്​സിൻ 25ാമത്​ ബാച്ച്​ ഇന്നെത്തും

text_fields
bookmark_border
ഫൈസർ വാക്​സിൻ 25ാമത്​ ബാച്ച്​ ഇന്നെത്തും
cancel

കു​വൈ​ത്ത്​ സി​റ്റി: 25ാമ​ത്​ ബാ​ച്ച്​ ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ ഞാ​യ​റാ​ഴ്​​ച കു​വൈ​ത്തി​ൽ എ​ത്തി​ക്കും. ല​ക്ഷം ഡോ​സ്​ കൂ​ടി​യാ​ണ്​ എ​ത്തി​ക്കു​ന്ന​ത്. എ​ല്ലാ ആ​ഴ്​​ച​യും ഫൈ​സ​ർ ഷി​പ്പ്​​മെൻറു​ള്ള​ത്​ കു​വൈ​ത്തി​ന്​ വ​ലി​യ ആ​ശ്വാ​സ​മാ​ണ്. 12 മു​ത​ൽ 15 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​രു​ടെ വാ​ക്​​സി​നേ​ഷ​ൻ അ​ടു​ത്ത ദി​വ​സം തു​ട​ങ്ങാ​നി​രി​ക്കു​ക​യാ​ണ്.

ഫൈ​സ​ർ വാ​ക്​​സി​നാ​ണ്​ ഇൗ ​പ്രാ​യ​വി​ഭാ​ഗ​ക്കാ​ർ​ക്ക്​ ന​ൽ​കു​ന്ന​ത്. 12 ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഫൈ​സ​ർ വാ​ക്​​സി​ൻ ന​ൽ​കാ​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ക​മീ​ഷ​നും അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.ഏ​ക​ദേ​ശം ര​ണ്ട്​ ല​ക്ഷം കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ.

അ​ങ്ങ​നെ​യെ​ങ്കി​ൽ നാ​ല്​ ല​ക്ഷം ഡോ​സ്​ ഫൈ​സ​ർ വാ​ക്​​സി​ൻ ഇ​തി​നാ​യി കാ​ണേ​ണ്ടി​വ​രും. കൂ​ടു​ത​ൽ ഡോ​സ്​ എ​ത്തി​ക്കാ​ൻ ഫൈ​സ​ർ ക​മ്പ​നി​യു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ച​ർ​ച്ച ന​ട​ത്തി​യ​താ​യും അ​വ​ർ സ​മ്മ​തി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.കു​ത്തി​വെ​പ്പ്​ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​ൻ കു​വൈ​ത്തി​ന്​ കൂ​ടു​ത​ൽ ഡോ​സ്​ മ​രു​ന്ന്​ ല​ഭി​ക്കേ​ണ്ട​തു​ണ്ട്.

ഫൈ​സ​ർ വാ​ക്​​സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ വി​ല​യി​രു​ത്ത​ൽ. ഇ​തു​​വ​രെ ഗു​രു​ത​ര​മാ​യ പാ​ർ​ശ്വ​ഫ​ല​മോ മ​റ്റ്​ ബു​ദ്ധി​മു​ട്ടു​ക​ളോ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.

Show Full Article
TAGS:Pfizer vaccine 
News Summary - The 25th batch of Pfizer vaccine is still available today
Next Story