Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right15ാം പാർലമെൻറ്​...

15ാം പാർലമെൻറ്​ സാക്ഷിയായത്​ 32 കുറ്റവിചാരണക്ക്​

text_fields
bookmark_border
15ാം പാർലമെൻറ്​ സാക്ഷിയായത്​ 32 കുറ്റവിചാരണക്ക്​
cancel

കുവൈത്ത്​ സിറ്റി: 15ാമത്​ കുവൈത്ത്​ പാർലമെൻറ്​ സാക്ഷിയായത് മന്ത്രിമാർക്കെതിരായ​ 32 കുറ്റവിചാരണക്ക്​. മുൻ പ്രധാനമന്ത്രി ശൈഖ്​ ജാബിർ മുബാറക്​ അൽ ഹമദ്​ അസ്സബാഹ്​, നിലവിലെ പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​, ആഭ്യന്തരമന്ത്രി അനസ്​ അൽ സാലിഹ്​ തുടങ്ങി പ്രമുഖ മന്ത്രിമാർ കുറ്റവിചാരണ നേരിട്ടു. ചില മന്ത്രിമാർക്കെതിരെ ഒന്നിലധികം തവണ കുറ്റവിചാരണയുണ്ടായി. വാർത്താവിനിമയ മന്ത്രി ശൈഖ്​ സൽമാൻ ഹമൂദ്​ അസ്സബാഹ്​, പൊതുമരാമത്ത്​ മന്ത്രി ജിനാർ ബൂഷഹരി, ധനമന്ത്രി ഡോ. നായിഫ്​ അൽ ഹജ്​റുഫ്​, സാമൂഹികക്ഷേമ മന്ത്രി ഗദീർ അസീരി, വൈദ്യുതി മന്ത്രി മുഹമ്മദ്​ ബൂഷഹരി, പൊതുമരാമത്ത്​ മന്ത്രി ഹുസ്സാം അൽ റൂമി തുടങ്ങിയവർ രാജിവെച്ചു.

സമൂഹമാധ്യമങ്ങളിലൂടെ പരസ്​പരം പോരടിച്ച ആഭ്യന്തര മന്ത്രി ശൈഖ്​ ഖാലിദ്​ അൽ ജർറാഹ്​ അസ്സബാഹ്​, പ്രതിരോധ മന്ത്രി ശൈഖ്​ നാസർ സബാഹ്​ അൽ അഹ്​മദ്​ എന്നിവരെ അന്നത്തെ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​അസ്സബാഹ്​ ഇടപെട്ട്​ നീക്കി. ശൈഖ്​ ജാബിർ മുബാറക്​ അസ്സബാഹി​െൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ച്​ ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹി​െൻറ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ വന്നു. ഇത്രയധികം കുറ്റവിചാരണയും മന്ത്രിമാരുടെ രാജിയും 60 വർഷത്തെ കുവൈത്ത്​ പാർലമെൻറി​െൻറ ചരിത്രത്തിൽ ഇല്ല. കുറ്റവിചാരണകൾ പലതും രാഷ്​ട്രീയപ്രേരിതമാണെന്ന്​ ആക്ഷേപമുയർന്നു. നിസ്സാര കാര്യങ്ങൾക്ക്​ കുറ്റവിചാരണ നടത്തരുതെന്നും ഭരണഘടന നൽകുന്ന അധികാരം എം.പിമാർ സൂക്ഷിച്ചും ഉത്തരവാദിത്തബോധത്തോടെയും വിനിയോഗിക്കണമെന്നും അമീറിന്​ ഉണർത്തേണ്ടിവന്നു.

അമീരി അധികാരം ഉപയോഗിച്ച്​ പാർലമെൻറ്​ ഇടക്കാലത്ത്​ പിരിച്ചുവി​േട്ടക്കും എന്നുവരെ ശ്രുതി ഉയർന്നു. എന്നാൽ, ഇത്​ സംഭവിച്ചില്ല. അധികാര കൈമാറ്റവും കോവിഡ്​ പോലെ അസാധാരണ സാഹചര്യവും അടക്കം പല നിർണായക ഘട്ടത്തിനും സാക്ഷ്യം വഹിച്ച പാർലമെൻറാണ്​ കഴിഞ്ഞുപോയത്​. 15ാം പാർലമെൻറി​െൻറ പ്രകടനം വിലയിരുത്തുന്ന വിദഗ്​ധർ അത്ര നല്ല അഭിപ്രായമല്ല പങ്കുവെക്കുന്നത്​.

രാഷ്​ട്രീയപ്രേരിതമായ കുറ്റവിചാരണകളാണ്​ പ്രധാന വിമർശനമായി ഉയരുന്നത്​. സർക്കാറിനെ പ്രവർത്തിക്കാൻ വിടാതെ സമ്മർദത്തിലാക്കിയത്​ ഗുണകരമായില്ല എന്നാണ്​ വിമർശനം. ഡിസംബർ അഞ്ചിന്​ പാർല​മെൻറ്​ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Parliament
Next Story