ഫോക്കസ് കുവൈത്ത് 15ാം വാർഷിക സമ്മേളനം സമാപിച്ചു
text_fieldsഫോക്കസ് പ്രസിഡൻറ് രതീഷ് കുമാർ, ജനറൽ സെക്രട്ടറി പ്രശോഭ് ഫിലിപ്പ്, ട്രഷറർ തമ്പി ലൂക്കോസ്
കുവൈത്ത് സിറ്റി: കുവൈത്തിലെ എൻജിനിയറിങ് ഡിസൈനർമാരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈത്ത്) 15ാം വാർഷിക സമ്മേളനം ഒാൺലൈനായി നടത്തി. പ്രസിഡൻറ് സലിം രാജ് അധ്യക്ഷത വഹിച്ചു. 16 യൂനിറ്റ് പ്രതിനിധികൾ വിവിധ മേഖലകളിലിരുന്ന് സമ്മേളനത്തിൽ പങ്കെടുത്തു.
മുൻ ജനറൽ സെക്രട്ടറി എം.എൻ. സലിം വാർഷിക സമ്മേളന റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സി.ആർ. രാജീവ് വാർഷിക റിപ്പോർട്ടും ട്രഷറർ എം.ടി. ജോസഫ് സാമ്പത്തിക റിപ്പോർട്ടും വെൽഫെയർ കൺവീനർ മുകേഷ് കാരയിൽ വെൽഫെയർ ഫണ്ട് റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് തമ്പി ലൂക്കോസ് സ്വാഗതം പറഞ്ഞു. ജോയൻറ് സെക്രട്ടറി പ്രശോഭ് ഫിലിപ്പ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജോയൻറ് ട്രഷറർ ഷാജു എം. ജോസ് യൂനിറ്റ് ഭാരവാഹികളെ പരിചയപ്പെടുത്തി. ഉപദേശക സമതി അംഗം റോയ് എബ്രഹാം, ബിജി സാമുവൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എസ്. രതീഷ് കുമാർ (പ്രസി.) പ്രശോഭ് ഫിലിപ്പ് (ജനറൽ സെക്ര.) തമ്പി ലൂക്കോസ് (ട്രഷ.) സി.ഒ. കോശി (വൈസ് പ്രസി.) സന്തോഷ് വി. തോമസ് (ജോ. സെക്ര.) ജോജി വി. അലക്സ് (ജോ. ട്രഷ.) മുഹമ്മദ് ഇക്ബാൽ, സി.ആർ. രാജീവ്, സലിം രാജ് (ഉപദേശക സമിതി) എം.ടി. ജോസഫ്, ജിജി മാത്യൂ (ഓഡിറ്റർമാർ) മുകേഷ് കാരയിൽ, സനൂബ്, പി.െഎ. സിറാജുദ്ദീൻ (വെൽഫെയർ), സിസിത, ലില്ലിയാമ്മ (വനിത പ്രതിനിധികൾ). ഓഡിറ്റർ റെജികുമാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സന്തോഷ് കുമാർ, സൂരജ്, ഷിബു സാമുവൽ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

